എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/കൊറോണ (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ഇതിന്റെ മറ്റൊരു പേരാണ് "കോവിഡ് 19". ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസനാളത്തിൽ എത്തുന്നു. എന്നിട്ട് അവിടെയുള്ള കോശങ്ങളുമായി റീ അറ്റാക്ക് ചെയ്യുന്നു. ഇതുവഴി കോശങ്ങളിൽ കടക്കുന്നു ഈ പ്രവർത്തനത്തെ എന്റെ സൈറ്റിസ് എന്ന് പറയുന്നു.

ഈ രോഗം വരാതിരിക്കാൻ പ്രതിരോധിക്കണം. ഇടക്കിടക്ക് നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോൾ, ചുമക്കുമ്പോൾ തൂവാല കൊണ്ട് മൂക്കും വായും പൊത്തുക ഇങ്ങനെ ചെയ്യുന്നത് വൈറസിനെ തടയാൻ കഴിയും. ജലദോഷം, ചുമ, പനി ശ്വാസതടസം ആണ് രോഗലക്ഷണം. പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം. അനാവശ്യമായി പുറത്തു പോകാതിരിക്കുക. ഒരു മീറ്റർ അകലം പാലിക്കുക.

രോഗം വന്നയാളെ ഒറ്റപെടുത്തരുത്, കുറ്റപ്പെടുത്തരുത്. പകരം അവർക്ക് പരിചരണമാണ് ആവശ്യം.

2019 ഡിസംബറിൽ ആണ് ആദ്യമായി ഒരാൾക്ക് രോഗം കണ്ടത്. തൊട്ടു പിന്നാലെ നിരവധിയാളുകൾക്ക് രോഗം വരാൻ തുടങി. തായ്‌ലന്റ്, ഏഷ്യ, അമേരിക്ക, ഇറ്റലി, ജർമനി തുടങി എല്ലാ രാജ്യങ്ങളിലും രോഗം പടർന്നു പിടിച്ചു. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഇതു കാരണം ലോകത്ത് ജനസംഖ്യയുടെ എണ്ണം കുറയാൻ തുടങ്ങി.

ഭയമല്ല ജാഗ്രതായാണ് വേണ്ടത്.

ജഹാന ഇ
4 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം