സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ജാലകം

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാലകം | color= 3 }} <center> <poem> വർണ്ണങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാലകം

വർണ്ണങ്ങൾ ചാലിച്ചോരു ജീവിതസന്ധ്യയിൽ
ചായങ്ങൾ എൻമിഴിനീരിൽ അലിയുന്നു….
വാദ്യങ്ങൾ തൻതാളങ്ങളില്ലാത്ത യാമങ്ങളാം
പനിനീർ പൂക്കൾ കൊഴിയുന്നു.
വ്യർത്ഥമായിത്തീരും മാരിവില്ലെങ്ങോ
അർത്ഥങ്ങൾത്തേടി അലയുന്നു.
ചിറകറ്റു പോയൊരാ പക്ഷിതൻ ഈണങ്ങൾ
മഴയായ് പെയ്തിറങ്ങുന്നു; യാമങ്ങൾ നീങ്ങവേ ....
അകലെയാ പുലരിയും തേടി അലയുമ്പോൾ
പഥികരായ് ഈണങ്ങൾ തെറ്റിയോരീരടികൾ മാത്രം!

ശ്രുതി ടി ആർ
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത