സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഇന്ത്യയും കൊറോണയും
ഇന്ത്യയും കൊറോണയും
കൊറോണ വൈറസ് ബാധയിൽ ഇന്ത്യയിൽ 559മരണങ്ങളാണ്റി- പ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.അതിൽ 3 നമ്മുടെ കേരളത്തിലും.ലോകത്ത് മരണ സഖ്യ 1,60,000 പിന്നിട്ടിരിക്കുന്നു.കൊറോണയുടെ സമൂഹവ്യാപനം കേരളത്തിൽ നടന്നിട്ടുണ്ടോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.നാം കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു.ഈ സാഹചര്യത്തിൽ നാം ഓരോരുത്തരും ജാഗ്രതയോടെ ഈ മഹാമാരിയെ തടുക്കേണ്ടത് അത്യാവശ്യമാണ്. കൊറോണ എന്നത് വളരെ സൂക്ഷ്മമായ ഒരു വൈറസാണ് . കൊരോണ വൈറസ് സാധാരണ മനുഷ്യരിൽ കണ്ടുവരുന്ന ഒരു വൈറസാണ്. അപൂർവം ചില കൊറോണ വൈറസ് മൃഗങ്ങളിൽ മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്.ആ വൈറസ് മനുഷ്യനെ ബാധിച്ചപ്പോളാണ് സാസ്, മേസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടായത്.ഒരു പരിധി വരെ അതിനെ യൊക്കെ നമുക്ക് പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്.എന്നാൽ മൃഗങ്ങളിൽ നിന്നാണ് ഒരു പുതിയ കൊറോണ വൈറസ് ചൈനയിൽ വൂഹാൻ എന്ന പട്ടണത്തിൽ 2019ൽ ഡിസംബറിൽ ഉത്ഭവിച്ചത്. അത് അവിടുത്ത മത്സ്യമാംസ മാർക്കറ്റിൽ സമ്പർക്കം പുലർത്തിയിരുന്ന നിരവധിപ്പേരെ ബാധിച്ചു.പിന്നീട് അത് നമ്മുടെ ഇന്ത്യയിലും ,പിന്നെ അത് നമ്മുടെ ലോകത്തെ തന്നെ വിഴുങ്ങാൻ തുടങ്ങി.ഇന്ത്യയിൽ മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാണ് കൊരോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കേന്ദ്ര ഭരണപ്രദേശങ്ങളായ ദാമൻ & ദ്യൂ, ലക്ഷദ്വീപ്, ദാദ്ര & നാഗർ ഹവേലി എന്നിവിടങ്ങളിൽ കൊറോണ തീരെ ബാധിച്ചിട്ടില്ല.കേരളത്തിൽ ഭീകരത താരതമ്യേന കുറവാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം