സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചുളള അവബോധം ഉണർത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നത്തിനും വേണ്ടിയാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, താപനില വർധന, സുനാമി തുടങ്ങി മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ഉദ്യമം നാം തുടങ്ങണം. പരിസ്ഥിതി മലിനമാകുന്നതു മൂലം അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു. വനനശീകരണവും പ്രകൃതിയെ നശിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. കാടുകളും മരങ്ങളും സംരക്ഷിക്കണം. പ്രകൃതി അമ്മയാണ്. അമ്മയെ നാം നശിപ്പിക്കരുത്. നമുക്ക് ഒരുമിച്ചു പൊരുതാം കാടിനും നാടിനും വേണ്ടി...

എഡ്വിൻ കുര്യൻ സോജൻ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം