ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/.കൊറോണക്കാലം
.കൊറോണക്കാലം
ഞാ൯ വളരെ ഉത്സാഹത്തിലായിരുന്നു. പരീക്ഷയെല്ലാം കഴിഞ്ഞാൽ അവധിക്കാലത്ത് ഒത്തിരി കളിക്കാം,യാത്രപോകാം, എല്ലാം ഓർത്ത് നല്ല സന്തോഷമായിരുന്നു എനിക്ക്. അപ്പോഴാണ് ഞാനറിഞ്ഞത് മഹാമാരിയായ ഒരു രോഗം (കൊറോണ) ലോകത്ത് പടർന്നുപിടിച്ചിട്ടുണ്ടെന്ന്. നമ്മൾ വീടിനുള്ളിൽ കഴിയണമെന്നും ശരീരശുചിത്വം പാലിക്കണമെന്നും എല്ലാവരും പറഞ്ഞ് ഞാനറിഞ്ഞു. എവിടേയും പോകാൻ കഴിയില്ല , ആരോടും കൂട്ടുകൂടാൻ കഴിയില്ല, എനിക്കു സങ്കടമായി. എന്നാലും രോഗം മാറാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നത് എന്നു ഞാൻ കരുതി. വീട്ടിൽനിന്നു എനിക്ക് ഒരുപാടു കളിക്കാനും,ചൂടുള്ള ഭക്ഷണം കഴിക്കാനും കഴിഞ്ഞു. റോഡിനടുത്താണ് എൻെറ വീട്. ഈ ലോക്ഡൗൺ കാലത്ത് വാഹനങ്ങളെല്ലാം ഓടാതിരുന്നതിനാൽ അതിൻെറ പുകയും ശബ്ദവും തട്ടാതെ നല്ല ഒരു അന്തരീക്ഷം ഞങ്ങൾക്കു കിട്ടി. ആളുകൾ പുറത്തിറങ്ങി നടക്കാത്തതുകൊണ്ട് പക്ഷികളും മൃഗങ്ങളും പേടിയില്ലാതെ പുറത്തിറങ്ങി നടന്നു.പിന്നെ എനിക്കോർമ്മ വന്നത് വീട്ടിലെ മുത്തശ്ശനേയും മുത്തശ്ശിയേയുമാണ്. അവർ എന്നും വീട്ടിലിരിക്കലാണല്ലോ. അവർക്ക് എവിടേയും തനിച്ചുപോകാൻ കഴിയില്ലല്ലോ, നമ്മളാണു അവരെ നോക്കേണ്ടതും, പുറമെയൊക്കെ കൊണ്ടുപോകേണ്ടതും എന്ന് എനിക്കു മനസ്സിലായി. വ്യക്തി ശുചിത്വം പാലിക്കാനും, പ്രകൃതിയെ സംരക്ഷിക്കാനും, മറ്റുള്ളവരോട് കരുണ കാണിക്കാനും,അവരെ സഹായിക്കാനും ഈ രോഗവും, ഈ ലോക്ഡൗൺ കാലവും ഒരു തവണകൂടി നമ്മെ പഠിപ്പിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ