സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ചുവടുവയ്പ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചുവടുവയ്പ്പ്

ലോകം മുഴുവൻ നേരിടുന്ന മഹാമാരിയായ കൊവിഡ് -19 പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യസഘടന നമ്മോട് ആവശ്യപ്പെടുന്നത് പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും ആണ് അത് നമ്മൾ വീടുകളിൽ ആണ് ആദ്യം ശീലിക്കേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക അതുപോലെതന്നെ വ്യക്തിശുചിത്വം രോഗപ്രതിരോധനത്തിനു അത്യാവശ്യ ഘടകമാണ്. രോഗപ്രതിരോധത്തിന് ആവശ്യമായത് വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ്. ഇവ കഴിവതും ജൈവകൃഷി മുഖേന സ്വന്തമായി വീടുകളിൽ ഉത്പാദിപ്പിക്കുവാൻ ശ്രമിക്കുക. കൃഷി ചെയ്യുന്നതിനോടൊപ്പം പരിസ്ഥിതിയും ശുചിത്വം ഉള്ളതാക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നമ്മുടെ വീട്ടിൽനിന്ന് ഒഴിവാക്കണം. മലിനജലം കെട്ടിനിൽക്കാതെ പരമാവധി സൂക്ഷിക്കണം. അതുപോലെ നമ്മുടെ ശരീരം എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുവാൺ ശ്രദ്ധിക്കണം. കൈകാലുകൾ, നഖങ്ങൾ എന്നിവ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.

ആഴ്ചയിൽ ഒരു ദിവസം എങ്കിലും നാം പരിസ്ഥിതി ശുചിത്വത്തിനായി മാറ്റി വയ്ക്കണം. രോഗപ്രതിരോധത്തിനായി നാം കഴിവതും പുറത്തുനിന്നും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. നമ്മുടെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പ്ലാസ്റ്റിക്കും മറ്റ് വേസ്റ്റുകളും നിക്ഷേപിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളുണ്ട്. അത് നമ്മൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ നമ്മുടെ പരിസ്ഥിതി നമുക്ക് ശുചിയായി സൂക്ഷിക്കാം.

വീടിന്റെ പരിസരങ്ങളിലും റോഡരികിലും മറ്റും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യണം. ചെറുപ്പം മുതൽ ഇത്തരം നല്ല പ്രവർത്തികൾ ശീലിക്കുന്നത് ഇനിയുംവരുംകാലങ്ങളിൽ പരിസ്ഥിതി ശുചിത്വത്തിനും രോഗപ്രതിരോധത്തിനായും ഒരു നല്ല ചുവടുവയ്പ്പ് ആയിരിക്കും.

ആൻ ലിയ അഭിലാഷ്
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം