ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ശുചിത്വവും ആരോഗ്യവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും ആരോഗ്യവും

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ ശരീരവും മനസ്സും പോലെ തന്നെ വീടും പരിസരവും നാം ശ്രദ്ധിക്കേണ്ടതുണ്ട്. നടന്നു വരുന്ന വഴികളിലും വായുവിലും കുടിക്കുന്ന വെള്ളത്തിലും വരെ മാലിന്യങ്ങൾ കൂടി കലരുന്നുണ്ട് .നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം പ്രയാസപ്പെട്ട് തീർക്കേണ്ട ഗതികേടിൽ നിന്ന് ആധുനിക ജനതക്ക് ഒരു മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്രായത്തിൽ തന്നെ ശുചിത്വത്തെക്കുറിച്ചുള്ള ബോധം ഉണ്ടായിരിക്കണം. വ്യക്തിശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പോലെ തന്നെ സാമൂഹ്യ ശുചിത്വത്തെ കുറിച്ചും ബോധം വളർത്തിയെടുക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കൂ. ശുചിത്വം ഒരു കടമയാണെന്ന ബോധം എല്ലാവരിലും അന്തർലീനമായാൽ നമ്മുടെ വരും കാല ജീവിതം ശോഭനമാവും

ഷാദിയ നൂറ
7 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം