ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ എന്റെ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കവിത

അക്ഷരം കൊണ്ടൊരു വേലി ഞാൻ പണിയുന്നു,മണിമാളിക ഉയരുന്നു. അക്ഷരപിശകും,കൊച്ചുവാക്കുകളും.. വള്ളത്തോളല്ല ,ചെറുശ്ശേറിയല്ല ഈ കവി ഒരു ചെറുകവി. ജീവിതം എഴുതുന്നു, അനുഭവം എഴുതുന്നു, അതൊരു കൊടും കഥയാകുന്നു. ആദ്യാക്ഷരമായി കിളിയും മൃഗവും. പിന്നെ അത് സാഹിത്യമായ് മാറുന്നു;കൊടും വേലികൾ പടരുന്നു,കൊടും അക്ഷരമാലയും. അതിനൊരു തലക്കെട്ടും ജീവിതത്തിൻ തലക്കെട്ട്.


ചിത്തിര .സി
8 എ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020