സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അപ്പുവിന്റെ അവധിക്കാലം
അപ്പുവിന്റെ അവധിക്കാലം
അമ്മേ, കാപ്പിക്കെന്താ ഉണ്ടാക്കിയത്? അപ്പു കണ്ണുകൾ തിരുമ്മിക്കൊണ്ട് ഡൈനിങ്ങ് ഹാളിലേയ്ക്ക് വന്നു. എടാ അപ്പൂ, നീ കോളടിച്ചല്ലോ... നിന്റെ പരീക്ഷയൊക്കെ മാറ്റിവച്ചല്ലോ... അമ്മ ടി.വി. യിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അതെന്താ അമ്മേ? അപ്പു കാര്യം അന്വേഷിച്ചു. കൊറോണ എന്നൊരു അസുഖം ഉണ്ടത്രേ. അത് വലിയ അപകടകാരിയാണ്. അതുമൂലം മനുഷ്യർ മരിക്കുവാൻ വരെ സാധ്യത ഉണ്ട്. അതിനാൽ ഇനി വേറൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും പുറത്തിറങ്ങുവാൻ പാടില്ലാത്രേ. അമ്മ അവനോടു പറഞ്ഞു. നീ പല്ലുതേച്ച് വൃത്തിയായി കാപ്പികുടിയ്ക്ക്. ഇന്നുമുതൽ പുറത്ത് കളിക്കാനെന്നും പോകേണ്ട. അമ്മ പറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ