സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/നാം ഒന്നായി കീഴടക്കാം
ഒന്നായി കീഴടക്കാം
കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും നമുക്കായി പ്രയത്‌നിക്കുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് നാം എന്നും ഓർക്കേണ്ടതുണ്ട്. മറ്റാരുമല്ല ആരോഗ്യപ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥരും. അല്ലാതെതന്നെയും ഇവരോടൊപ്പം നിന്ന് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകൾ ഉണ്ടെന്നതും സന്തോഷകരമായ കാര്യമാണ്. പിന്നെ, നമുക്ക് വേണ്ടി ഇന്നും ശക്തമായി പ്രവർത്തിക്കുന്ന അല്ലെങ്കിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ആരോഗ്യവകുപ്പ്. ഇന്നും അവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നമ്മുടെ രാജ്യത്തിന് മാത്രമല്ല, ലോകത്തിനും മാതൃകാപരമാണ്. ജലദോഷപ്പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന, .... തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ. ലോകത്ത് കോവിഡ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കുകയെന്നത് അനിവര്യമാണ്. കഴിവതും സമ്മേളനങ്ങൾ, ചർച്ചകൾ തുടങ്ങിയ സാമൂഹ്യപരിപാടികൾ ഒഴിവാക്കുക. സാമൂഹികഇടപെടലുകൾ എല്ലാത്തരത്തിലും ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. അങ്ങനെ ഈ വൈറസിന്റെ സാമൂഹികവ്യാപനം തടയുവാൻ നമുക്ക് സാധിച്ചേക്കാം. ഇതിനായി ചില മുൻകരുതലുകൾ എടുക്കാൻ നമുക്ക് സാധിക്കണം. ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ, വായ തുവാല ഉപയോഗിച്ച് മറയ്ക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. സോപ്പിന് പകരം സനിടൈസറും ഉപയോഗിക്കാം. പുറത്തുപോകുമ്പോൾ മുഖം മാസ്‌കോ, തുവാലയോ ഉപയോഗിച്ച് മറയ്ക്കുക. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ബാധിച്ച ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. പനിയോ, ചുമായോ, ശ്വാസതടസ്സമോ മറ്റും കണ്ടാൽ വൈദ്യസഹായം ഉടൻ തേടേണ്ടതാണ്. സാമൂഹികബന്ധം ഒഴിവാക്കി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചു കൊണ്ട് ഇൗ കൊറോണക്കാലത്ത് സുരക്ഷിതരായിരിക്കാം. കഴിവതും പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ ശ്രദ്ധിക്കാം. നിപ്പയെ പോലെ നമുക്ക് കൊറോണയെയും അതിജീവിക്കാം. ആരോഗ്യ കേരളം ……. സുരക്ഷിത കേരളം. Stay home, Stay Safe
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ