ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/അനുക്കുട്ടന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsm2020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുക്കുട്ടന്റെ ലോകം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുക്കുട്ടന്റെ ലോകം

മനോഹരമായ ഒരു ഗ്രാമത്തിലാണ് അനുക്കുട്ടനും കുടുംബവും താമസിച്ചിരുന്നത്. അവൻ മഹാ വികൃതിയായിരുന്നു.

രാവിലെ ഉണരുവാനും പല്ലുതേക്കാനും കുളിക്കുവാനും അവന് മടിയായിരുന്നു. ഉറക്കവും ടിവി കാഴ്‌ചയും ആയിരുന്നു അണുകുട്ടന് ഇഷ്ടം.

വൃത്തിഹീനമായ അവന്റെ രീതിയിൽ അച്ഛനമ്മമാർ നന്നെ വിഷമിച്ചു. വികൃതിയായ അവനെ നന്നാക്കുവാൻ അവർ ശ്രമിച്ചു. എന്നാൽ അവരോടു പിണങ്ങിയ അനുക്കുട്ടൻ വീടിന് പുറത്തേക്കു പോയി.

നടന്നു തളർന്ന അവൻ ദൂരെ മൈതാനത്ത് കുട്ടികൾ പന്ത് കളിക്കുന്നത് കണ്ടു. അവൻ അവരോടൊപ്പം കളിക്കാൻ ചെന്നു. വൃത്തിഹീനനായ അനുക്കുട്ടനെ കണ്ട് കുട്ടികൾ അറപ്പോടെ ഓടിപ്പോയി. അവൻ ഉച്ചത്തിൽ കരയുവാൻ തുടങ്ങി.

കരച്ചിൽ കേട്ട് അവന്റെ അമ്മ ഓടി എത്തി. അവനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. വൃത്തിയില്ലായ്മയാണ് കുട്ടികൾ കളിക്കുവാൻ കൂട്ടാത്തത്. അവന് തന്റെ തെറ്റു മനസിലായി. അവൻ അച്ഛനമ്മമാരുടെ വാക്കുകൾ കേട്ട് വൃത്തിയായി നടക്കുവാൻ തുടങ്ങി.ശുചിത്വം പാലിച്ച അനുക്കുട്ടന് ധാരാളം കൂട്ടുകാരെ കിട്ടി.

വ്യക്തിശുചിത്വം നന്മ വരുത്തുമെന്ന ഗുണപാഠം അനുക്കുട്ടനിലൂടെ എല്ലാവരും തിരിച്ചറിഞ്ഞു.

ആദിത്ത് ഗിരീഷ്
1എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ