ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഭൂമിയുടെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ ജീവൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ ജീവൻ
പ്രകൃതിയുടെ സൗന്ദര്യമാണ് മലനിരകൾ. ആകാശവും ഭൂമിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആധാരശിലകളാണ് മലകൾ. ഭൂമിയെ ഉറപ്പിച്ചു നിർത്തുന്ന ആണിയും വെള്ളം സൂക്ഷിച്ചുവെച്ച് ക്രമാനുഗതമായി വിതരണം ചെയ്യുന്ന ജലസംഭരണികളുമാണ് അവ. ജീവന്റെ തുടിപ്പുകൾ പലവിധത്തിൽ സംരക്ഷിച്ചു നിർത്തുന്ന മലകൾ ജീവിതത്തെ സ്വസ്ഥവും സുരക്ഷിതവുമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. മനുഷ്യന് പ്രയോജനപ്പെടുത്താവുന്ന അനേകം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് നമ്മുടെ മലനിരകൾ. മണ്ണ് കൂടാതെ ഉരഗങ്ങളും കാലികളും മറ്റനവധി വിഭവങ്ങൾ വേറെയുള്ളതും ആത്യന്തികമായി മനുഷ്യന് വേണ്ടിയുള്ള നിക്ഷേപങ്ങളാണ്. അവയെ നശിപ്പിക്കരുത്. പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്താതെ മനുഷ്യന് ഭൂമിയിൽ ജീവിക്കാനാവില്ല. അവയെ ചൂഷണം ചെയ്ത് നമുക്കിവിടെ നിലനിൽക്കാനും സാധ്യമല്ല. മലകൾ നശിക്കുമ്പോൾ കാലാവസ്ഥയിൽ വ്യതിയാനമുണ്ടാകും. ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാക്കും. ഒരേ സമയം ഉരുൾപൊട്ടലിനും വരൾച്ചയ്ക്കും കാരണമായേക്കാം. ജീവജാലങ്ങൾ പട്ടിണിയിലാവും. മനുഷ്യരുടേയും ഇതര ജീവികളുടേയും കൂട്ട പലായനങ്ങൾക്കും ഇത് നിമിത്തമാകും.മലകളുടെ നാശം ഭൂമിയിലെ ജൈവവ്യവസ്ഥക്ക് ഏല്പിക്കുന്ന ആഘാതം കടുത്തതായിരിക്കും. ഇനിയെങ്കിലും ഭൂമിയേയും പ്രകൃതിയേയും മലനിരകളേയും നശിപ്പിക്കാതിരുന്നാലേ മനുഷ്യന് രക്ഷയുള്ളൂവെന്ന് ഓർമ്മിപ്പിക്കട്ടെ.പ്രകൃതിയുടെ സൗന്ദര്യമാണ് മലനിരകൾ. ആകാശവും ഭൂമിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആധാരശിലകളാണ് മലകൾ. ഭൂമിയെ ഉറപ്പിച്ചു നിർത്തുന്ന ആണിയും വെള്ളം സൂക്ഷിച്ചുവെച്ച് ക്രമാനുഗതമായി വിതരണം ചെയ്യുന്ന ജലസംഭരണികളുമാണ് അവ. ജീവന്റെ തുടിപ്പുകൾ പലവിധത്തിൽ സംരക്ഷിച്ചു നിർത്തുന്ന മലകൾ ജീവിതത്തെ സ്വസ്ഥവും സുരക്ഷിതവുമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. മനുഷ്യന് പ്രയോജനപ്പെടുത്താവുന്ന അനേകം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് നമ്മുടെ മലനിരകൾ. മണ്ണ് കൂടാതെ ഉരഗങ്ങളും കാലികളും മറ്റനവധി വിഭവങ്ങൾ വേറെയുള്ളതും ആത്യന്തികമായി മനുഷ്യന് വേണ്ടിയുള്ള നിക്ഷേപങ്ങളാണ്. അവയെ നശിപ്പിക്കരുത്. പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്താതെ മനുഷ്യന് ഭൂമിയിൽ ജീവിക്കാനാവില്ല. അവയെ ചൂഷണം ചെയ്ത് നമുക്കിവിടെ നിലനിൽക്കാനും സാധ്യമല്ല. മലകൾ നശിക്കുമ്പോൾ കാലാവസ്ഥയിൽ വ്യതിയാനമുണ്ടാകും. ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാക്കും. ഒരേ സമയം ഉരുൾപൊട്ടലിനും വരൾച്ചയ്ക്കും കാരണമായേക്കാം. ജീവജാലങ്ങൾ പട്ടിണിയിലാവും. മനുഷ്യരുടേയും ഇതര ജീവികളുടേയും കൂട്ട പലായനങ്ങൾക്കും ഇത് നിമിത്തമാകും.മലകളുടെ നാശം ഭൂമിയിലെ ജൈവവ്യവസ്ഥക്ക് ഏല്പിക്കുന്ന ആഘാതം കടുത്തതായിരിക്കും. ഇനിയെങ്കിലും ഭൂമിയേയും പ്രകൃതിയേയും മലനിരകളേയും നശിപ്പിക്കാതിരുന്നാലേ മനുഷ്യന് രക്ഷയുള്ളൂവെന്ന് ഓർമ്മിപ്പിക്കട്ടെ.

അഫ്റമർയം.കെ
7 E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം