സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color=3 }} <p> ആരോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ആരോഗ്യം നമുക്ക് ദാനമായി ആരും തന്നതല്ലാ മറിച് നാം സ്വയം നേടിയെടുക്കേണ്ടതാണ്. ആരോഗ്യം രോഗമില്ലാത്ത അവസ്ഥയെന്നാണല്ലോ.... അതായത് ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമായ അവസ്ഥയിലാകുമ്പോഴാണ് ആരോഗ്യമുള്ള ഒരു വ്യക്തി ഉണ്ടാകുന്നത്.

ആരോഗ്യ പരിരക്ഷണത്തിൽ രോഗപ്രതിരോധത്തിന്റെ സ്ഥാനം വളരെ വലുതാണ്. പ്രതിരോധമാണ് പ്രതിവിധിയെക്കാൾ ഉത്തമമെന്നു കേട്ടിട്ടില്ലേ? നമ്മുടെ കേരളം പൊതുജനാരോഗ്യത്തിൽ മുൻപന്തിയിലാണ് എങ്കിലും രോഗപ്രതിരോധത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിലും ഉണ്ടാകേണ്ടതുണ്ട്. പല രോഗങ്ങലും നാം ക്ഷണിച്ചു വരുത്തുന്നതാണ്. ചിലത് നമ്മിൽ വന്നു കൂടുന്നവയും. പല രോഗങ്ങളുടെയും അടിസ്ഥാനം നമ്മുടെ ജീവിതശൈലിയിലെ പാളിച്ചകളാണ്. ഇതിനായി ചില കാര്യങ്ങൾ കുട്ടികൾ തന്നെ ശീലമാക്കേണ്ടതുണ്ട്. ഒന്നാമതായി ശുചിത്വം പാലിക്കുക എന്നതാണ്. ശുദ്ധജലം മാത്രം കുടിക്കുവാനും ഭക്ഷണത്തിൽ പോഷകഘടകങ്ങൾ ഉൾപ്പെടുത്തുവാനും ശ്രദ്ധിക്കുക. നിത്യവും വ്യായാമം ചെയ്യുകയും നന്നായി ഉറങ്ങുകയും ചെയ്യുക. നല്ല കൂട്ടുകാരുമായി ഇടപഴകുകയും അവരോടൊപ്പം നല്ല വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. യഥാസമയം വൈദ്യപരിശോധന നടത്തുകയും പ്രതിരോധകുത്തിവെപ്പുകൾ എടുക്കുകയും ചെയ്യുക. ഇത്തരത്തിൽ കുട്ടികൾ നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്തുമ്പോൾ ആരോഗ്യവും രോഗപ്രതിരോധവും വ്യക്തിത്വവികസനവും ഒരേ സമയം വന്നു ചേരുന്നു.

Shybi Benny
4A സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം