സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കൂ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയെ സംരക്ഷിക്കൂ

നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിനെയാണല്ലോ പരിസരം എന്ന് പറയുന്നത്. പരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. നമ്മുടെ ഈ ലോകം അന്തരീക്ഷം, ശബ്ദം, ജലം, മണ്ണ് തുടങ്ങിയവ മൂലം മലിനമായിക്കൊണ്ടിരിക്കുകയാണ്. വനനശീകരണത്തിലൂടെയും കുന്നുകൾ ഇടിച്ചു നിരത്തിയും മനുഷ്യർ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫാക്ടറികളിൽ നിന്നുള്ള മലിനജലം പുഴയിലേക്കും നദികളിലേക്കും ഒഴുക്കുന്നത് ജലമലിനീകരണത്തിലേക്ക് നയിക്കുന്നു. ഫാക്ടറികളിൽ നിന്ന് പുറത്തു വരുന്ന പുകയും, വാഹനങ്ങളിലെ പുകയും അന്തരീക്ഷമലിനീകരണത്തിലേക്കും മാരകമായ രോഗങ്ങളിലേക്കും നയിക്കുമെന്നതിൽ സംശയമില്ല. പ്ലാസ്റ്റിക്കുകൾ, രാസകീടനാശിനികൾ തുടങ്ങിയവയെല്ലാം മണ്ണ് മലിനീകരണത്തിലേക്ക് നയിക്കുന്നു.

നമ്മുടെ പരിസ്ഥിതിയെ ഹരിതാഭമായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനായി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം...

Athul peter
3 A സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം