സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/അപ്പുവും ഉണ്ണിയും
അപ്പുവും ഉണ്ണിയും
അപ്പുവിന് എല്ലാത്തിനും മടിയാണ്. അതുപോലെ തന്നെയാണ് അപ്പുവിന്റെ കൂട്ടുകാരൻ ഉണ്ണിയും. വ്യക്തിശുചിത്വത്തെക്കുറിച്ചും പരിസരശുചിത്വത്തെക്കുറിച്ചും ക്ലാസ്സിൽ ടീച്ചർ പറഞ്ഞതൊക്കെ അവർക്ക് ബോറടി ആയിരുന്നു. കാരണം മടി തന്നെ. രണ്ടു നേരം പല്ല് തേക്കണം എന്നും കുളിക്കണം എന്നും, ഭക്ഷണത്തിന് മുൻപ് കൈ കഴുകണമെന്നും ഒക്കെ പറഞ്ഞാൽ രണ്ടാളും കേൾക്കില്ല.... അന്ന്, അപ്പുവിന്റെ ജന്മദിനം ആയിരുന്നു. വൈകുന്നേരം അച്ഛനും അമ്മയും ചേച്ചിയും ഒരുമിച്ച് കേക്ക് മുറിച് ആഘോഷങ്ങൾ തുടങ്ങി. കഴിക്കുന്നതിനു മുൻപ് കൈ കഴുകാൻ അമ്മ പറഞ്ഞെങ്കിലും അപ്പു കേട്ട ഭാവം നടിചില്ല. ആഘോഷങ്ങൾക്കു ശേഷം അവൻ സന്തോഷത്തോടെ മുറിയിലേക്ക് പോയി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മുതൽ ഭയങ്കര വയറു വേദന. അപ്പു തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒരു രക്ഷയും ഇല്ല. അവൻ വാവിട്ടു കരഞ്ഞു..... അച്ഛനും അമ്മയും അവനെ ആശുപത്രിയിൽ കൊണ്ടുപോയി.... ഡോക്ടർ അപ്പുവിനെ ഉപദേശിച്ചു. ശുചിത്വം പാലിച്ചില്ലെങ്കിൽ രോഗങ്ങൾ ഉണ്ടാകുമെന്നു ഓർമ്മപ്പെടുത്തി. ശുചിത്വ ശീലങ്ങൾ പറഞ്ഞു കൊടുത്തു. അപ്പുവിന് ആകെ നാണക്കേട് തോന്നി. കൈ കഴുകുന്നതു ചെറിയ കാര്യം അല്ലെന്നു അപ്പുവിന് ബോധ്യമായി. പിറ്റേന്നു സ്കൂളിൽ ചെന്നു. എന്നും നേരത്തെ വരാറുള്ള ഉണ്ണിയെ കാണാനില്ല. അവനു വയറു വേദന ആണത്രെ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വയറു വേദന മാറി ഉണ്ണി സ്കൂളിൽ എത്തി. ഉണ്ണിയും അപ്പുവും ഒരു ഉറച്ച തീരുമാനം എടുത്തു. അവർ ടീച്ചറിന്റെ അടുത്ത് ചെന്ന് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. അന്ന് മുതൽ അവർ ശുചിത്വശീലങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ