ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം//കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin24560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ഒരു നാൾ ചൈനയിൽ വുഹാനെന്ന ചെറുഗ്രാമത്തിൽ കോവിഡ് 19, എന്ന ഒരു വൈറസ് ജനിച്ചു. ബയോവാറിന് വേണ്ടി 'ജനിച്ചതാണ്' കോവിഡ്. ചെറുപ്പത്തിലെ തന്നെ അപകടകാരിയായ കോവിഡ് മനുഷ്യനെ ആക്രമിക്കാൻ തുടങ്ങി. അബദ്ധവശാൽ അവൻ തന്നെ ജനിപ്പിച്ചവരെ തന്നെ ആദ്യം ആക്രമിച്ചു തുടങ്ങി. അതുകൊണ്ട്‌ തന്നെ ചൈനയിലെ ജനസംഖ്യ കുറഞ്ഞുവന്നു. വായുവിലൂടെ പകരുന്ന കോവിഡ് പതിയെ പതിയെ അന്യദേശ സഞ്ചാരം ആരംഭിച്ചു, ആയിരക്കണക്കിന് നിഷ്കളങ്കരെ അവൻ ആക്രമിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം കോവിഡ് ശരത് എന്ന ഒരാളുടെ ശരീരത്തിൽ കയറാൻ ശ്രമിച്ചു. അയാളുടെ ശരീരത്തിന് ഒട്ടും വൃത്തിയുണ്ടായിരുന്നില്ല. "ഇതു തന്നെ തക്കം "അയാളുടെ ശരീരത്തിൽ കോവിഡ് കടന്നു. അയാൾക് ശാരീരികമായി അസുഖങ്ങൾ വന്നു തുടങ്ങി. ചുമ, ശ്വാസതടസം, തൊണ്ടവേദന, പനി എന്നിങ്ങനെ അയാൾക് അസുഖം ബാധിച്ചു. ശരത്തിനെ ഐസിലേഷൻ വാർഡിലേക് പ്രവേശിപ്പിച്ചു. അയാളുടെ കൂടെ താമസിച്ചിരുന്ന കുട്ടുകാർക്ക് കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. എന്നാൽ അവരുടെ ശരീരത്തിലേക് ഈ അപകടകാരിയായ വൈറസ് പകരുന്ന കാര്യം അവർ അറിഞ്ഞതേയില്ല. അവർ കേരളത്തിലേക്ക് പുറപ്പെട്ടു. കുറെ അധികം ആളുകൾ കൂടുന്നു സ്ഥലങ്ങളിലെല്ലാം അവർ ഒത്തുകൂടി. അങ്ങനെ ഒരു സംസ്ഥാനം മുഴുവൻ കോവിഡ് പകർന്നു. ഇന്നും കോവിഡ് തന്റെ ജൈത്ര യാത്ര തുടരുന്നു..

വീട്ടിലിരിക്കു സുരക്ഷിതരാവു... ആശങ്ക വേണ്ട കരുതൽ മതി !

സഫ സി.എ
5 A ആർ. സി. യു. പി. എസ്. കയ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ