പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ചിരിക്കുന്നു..


പ്രകൃതി ചിരിക്കുന്നു..
°°°°°°°°°°°°°°°°°°°°

പ്രകൃതി ആഘോഷിക്കുകയാണ്
പ്രകൃതം മാറിയ മനുഷ്യരെ നോക്കി,
ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കുകയാണ്
പുഴകളും, വയലുകളും, കുന്നുകളും..
പാതി മുറിഞ്ഞ ശരീരവുമായി,
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങളുമായി
മരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്നു..
മണ്ണും മഴയും ഈ നിമിഷങ്ങളെ
നെഞ്ചോട് ചേർക്കുന്നു...

ഈ ലോകം മുഴുവൻ
തങ്ങൾ വെട്ടിപ്പിടിച്ചെന്നു കരുതി
അഹങ്കരിച്ചു നടന്ന മനുഷ്യന്റെ
ദുരവസ്ഥയിൽ,പതനത്തിൽ..

ഹേ..മനുഷ്യാ, ഇനിയെങ്കിലും
മണ്ണിനെ സ്നേഹിച്ചു,
പ്രകൃതിയെ അനുസരിച്ച്,
നന്മകൾ ചെയ്യൂ...
വരും തലമുറയെങ്കിലും
നന്മകൾ നിറഞ്ഞ
ഓണം ഉണ്ണാൻ വേണ്ടി....


 

മുഹമ്മദ് സിനാൻ കെ കെ
2 A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത