ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കാലം | color= 2 }} ഒരു സുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കാലം

ഒരു സുപ്രഭാതത്തിൽ കേരളക്കരയാകെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത കാട്ടു തീ പോലെ പടർന്നു. "കേരളത്തിൽ കൊറോണ സ്ഥിതികരിച്ചു "ജനങ്ങൾ ആകെ പരിഭ്രാന്തരായി. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി കൊറോണ സ്ഥിതി കരിച്ചത്. പിന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് പടർന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേ ക്ക് അവധി ആഘോഷിക്കാൻ വന്നവരിൽ നിന്നാണ് രോഗം പടർന്നത്. ഈ കൊറോണ വൈറസിനെ കോവിഡ് -19എന്നും പറയും. അങ്ങനെ കേരളത്തിലെ 14 ജില്ലകളിലും കൊറോണ സ്ഥിതികരിച്ചു. കാസറഗോഡ് ജില്ലയിൽ രോഗികളുടെ എണ്ണം കുടുതലായിരുന്നു. കേരളത്തിൽ ആകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിന്നു. രോഗ വ്യാപനം തടയുന്നതിനായി ആളുകൾ പൊതു ഇടങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കി. എല്ലാ സ്ഥാപനങ്ങളും അടച്ചു. അമ്പലങ്ങളും പള്ളികളും അടച്ചു പൂട്ടി. കൊറോണ വൈറസ് വരാതിരിക്കാൻ നമ്മൾ സർക്കാർ പറയുന്നതുപോലെ അനുസരിക്കണം.

      നമ്മൾ വീട്ടിലിരിക്കുന്നവർ ചെയ്യേണ്ടത് ഇത്ര മാത്രം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.പുറത്തു പോകുന്നവർ മാസ്ക് ഉപയോഗിക്കണം. അങ്ങനെ നമ്മൾ ഈ മഹാമാരിയെനേരിട്ടു. കേരളത്തിൽ ഇപ്പോൾ രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. അതിനു നമ്മൾ നമ്മുടെ സർക്കാരിനെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും, ഇതിനു വേണ്ടി കഠിന മായി പ്രയത്നിച്ച എല്ലാ ആളുകളെയും എത്ര അഭിനന്ദിച്ചാലും മതി വരില്ല.


VAIGA A
4 A ജിയുപിഎസ് പുതുക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം