എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/നന്മയിലൂടെ പ്രുകൃതിസംരക്ഷണവും
നന്മയിലൂടെ പ്രകൃതിസംരക്ഷണവും ശുചിത്വത്തിലൂടെ ആരോഗ്യസംരക്ഷണവും
പ്രകൃതി നൽകുന്ന ജീവശ്വാസത്തിലൂടെ ജീവൻ നിലനിർത്താൻപ്രകൃതിയുടെ തന്നെ മടിത്തട്ടിൽ മയങ്ങുന്നവരാണ് നാം മനുഷ്യർ എന്നാൽ നാം മനുഷ്യർ തന്നെ പലപ്പോഴും പ്രകൃതിയെ ചൂഷണത്തിനു വിധേയമാകാറുണ്ട്. എത്രതന്നെ ചൂഷണങ്ങൾ അനുഭവിച്ചാലും സർവ്വ വരദാനങ്ങളും വീണ്ടും വീണ്ടുംമനുഷ്യർക്കായി നൽകുന്നസർവ്വം സഹാണ് പ്രകൃതി എന്ന് നാം ഇനിയും മനസിലാക്കേണ്ടതുണ്ട്. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് അതിരില്ല. എന്നാൽ അവയെല്ലാം നാം മനുഷ്യർക്ക് തന്നെ വിനയാക്കും എന്നകാര്യം അവർ ചിന്തിക്കുന്നില്ല. പുഴ മലിനപെടുത്തിയും, വയൽ നികത്തിയും, കുന്നിടിച്ചും, വൃക്ഷങ്ങൾ നശിപ്പിച്ചുമെല്ലാം അവർ പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യൻ വിവേകിയാണ് ! എല്ലാം തിരിച്ചറിയാൻനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും ഒന്നും തിരിച്ചറിയാതെ അത് മനസിലാക്കാൻ ശ്രമിക്കാതെപോകുന്ന മനുഷ്യരെ എങ്ങനെയാണ് വിവേക്കികൾഎന്ന് വിളിക്കുക? ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നശിപ്പിച്ചു എല്ലാം വെട്ടിപിടിക്കാൻ ശ്രമിക്കുന്നു എന്ന് തന്നെ പറയണം.ഓരോ വർഷവും ഭൂമിയിൽ ഓരോ ദുരന്തങ്ങൾ ഉണ്ടാകുന്നു.എന്നാൽ ഈ വർഷം ആകട്ടെ നാം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭീകരവും നമുക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായ വലിയൊരു ദുരന്ത പ്രതിസന്ധിയാണ്. കോറോണ വൈറസ് എന്ന ഈ മഹാ പ്രതിസന്ധി നമ്മുടെ ഇന്ത്യയിൽ മാത്രമല്ല ലോകത്തെ ഒട്ടാകെ മാറി കഴിഞ്ഞു.ഇത് എത്ര പേരുടെ ജീവനാണ് എടുത്തത്.ഇതിൽ നമുക്ക് വേണ്ടത് ഭയമോ ആശങ്കയോ അല്ല വേണ്ടത് ജാഗ്രതയാണ് ജാഗ്രതമാത്രമാണ്.കൈകൾ സദാ കഴുകി ശുചിയായി ഇരിക്കണം.മാസ്ക് പോലുള്ളവ ധരിക്കാൻ മറക്കരുത്.പൊതു സമൂഹവുമായുള്ള അധിക ഇടപെടൽ കുറക്കുക.ശുചിത്വം പാലിക്കുക. ഇവയിലൂടെ എല്ലാം കൊറോണ വൈറസ് എന്ന മഹാ വിപത്തിനെ നേരിടാൻ സാധിക്കും.പ്രളയം വന്നപ്പോൾ നാം ഒറ്റകെട്ടായി ജാതിയും മതവും എല്ലാം മറന്ന് നിന്ന പോലെ ഈ വൈറസിനെ അകറ്റാനും നാം ഒരുമിച്ച് തന്നെ ഉണ്ടാകണം.അസാധ്യമായത് ഒന്നും ഇല്ല.അതുകൊണ്ട് തന്നെ ഈ വൻ ദുരന്തങ്ങളുടെ എല്ലാം കാരണം കണ്ടെത്താനും പരിഹാരം കണ്ടെത്താനും അവ അതിജീവിക്കാനും കഴിഞ്ഞത് പോലെ നമുക്ക് ഈ വൈറസിനെ ജാഗ്രതയിലൂടെ അതിജീവിക്കാൻ തീർച്ചയായും കഴിയും. തിരക്കിലാണവൻ ആ തിരക്കിൽ അവൻ തന്റെ ആരോഗ്യം മറന്നുപോകുന്ന സ്ഥിതിയാണിപ്പോൾ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ അതിരുകടന്നപ്പോൾമനുഷ്യർക്ക് പ്രകൃതി നൽകിയ മുന്നറിയിപ്പാണ്. ഈ പ്രളയം എത്രപേരുടെ ജീവനാണ് നഷ്ടപ്പെടുത്തിയത് ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലുന്ന ജനതയ്ക്കുവേണ്ടി എല്ലാം വെട്ടിപ്പിടിക്കാനും തിരക്കിനിടയിൽ ആരെയും ശ്രദ്ധിക്കാതെ പോണവർക്കുവേണ്ടി തന്റെ ആഗ്രഹങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി ആരെയും വകവരുത്താൻ മടിക്കാത്തവർക്കുവേണ്ടി എല്ലാമാണ് പ്രകൃതി അങ്ങനെയൊരു ദുരന്തം കേരളക്കരക്കു നൽകിയത്. നാം പ്രകൃതിയെ സ്‌നേഹിക്കേണ്ടതു, സംരക്ഷിക്കേണ്ടത് പ്രകൃതിക്കുവേണ്ടിയല്ല, നമ്മളോരോരുത്തർക്കും വേണ്ടിയാണു, നമ്മുടെ ഓരോരുത്തരുടെയും ജീവന് വേണ്ടിയാണു ഓരോ വർഷവും ഭൂമിയിൽ ഓരോ ദുരന്തങ്ങൾ ഉണ്ടാകുന്നു.എന്നാൽ ഈ വർഷം ആകട്ടെ നാം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭീകരവും നമുക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായ വലിയൊരു ദുരന്ത പ്രതിസന്ധിയാണ്. കോറോണ വൈറസ് എന്ന ഈ മഹാ പ്രതിസന്ധി നമ്മുടെ ഇന്ത്യയിൽ മാത്രമല്ല ലോകത്തെ ഒട്ടാകെ മാറി കഴിഞ്ഞു.ഇത് എത്ര പേരുടെ ജീവനാണ് എടുത്തത്.ഇതിൽ നമുക്ക് വേണ്ടത് ഭയമോ ആശങ്കയോ അല്ല വേണ്ടത് ജാഗ്രതയാണ് ജാഗ്രതമാത്രമാണ്.കൈകൾ സദാ കഴുകി ശുചിയായി ഇരിക്കണം.മാസ്ക് പോലുള്ളവ ധരിക്കാൻ മറക്കരുത്.പൊതു സമൂഹവുമായുള്ള അധിക ഇടപെടൽ കുറക്കുക.ശുചിത്വം പാലിക്കുക. ഇവയിലൂടെ എല്ലാം കൊറോണ വൈറസ് എന്ന മഹാ വിപത്തിനെ നേരിടാൻ സാധിക്കും.പ്രളയം വന്നപ്പോൾ നാം ഒറ്റകെട്ടായി ജാതിയും മതവും എല്ലാം മറന്ന് നിന്ന പോലെ ഈ വൈറസിനെ അകറ്റാനും നാം ഒരുമിച്ച് തന്നെ ഉണ്ടാകണം.അസാധ്യമായത് ഒന്നും ഇല്ല.അതുകൊണ്ട് തന്നെ ഈ വൻ ദുരന്തങ്ങളുടെ എല്ലാം കാരണം കണ്ടെത്താനും പരിഹാരം കണ്ടെത്താനും അവ അതിജീവിക്കാനും കഴിഞ്ഞത് പോലെ നമുക്ക് ഈ വൈറസിനെ ജാഗ്രതയിലൂടെ അതിജീവിക്കാൻ തീർച്ചയായും കഴിയും. പ്രകൃതിസംരക്ഷണം നാം ഓരോരുത്തരുടെയും കർത്തവ്യമാണ്, ഉത്തരവാദിത്വമാണ്. അത് നാം നിറവേറ്റിയെ മതിയാകു. അതുപോലെതന്നെ ആരോഗ്യം ശുചിയായി സംരക്ഷിക്കേണ്ടതും നമ്മുടെ കർത്തവ്യമാണ്. വൈക്കം മുഹമ്മദ് ബഷീർ, സുഗതകുമാരി, ഒ. എൻ. വി കുറുപ് തുടങ്ങിയ എഴുത്തുകാർ പ്രുകൃതിക്കുവേണ്ടി തങ്ങളുടെ തൂലിക പടവാളാക്കിയവരാണ്. അതവരുടെ കൃതികളിൽ വ്യക്തവുമാണ്. ഒരു മരം വെട്ടുമ്പോൾ പകരം അവിടെ പത്തു തൈകൾ ഊന്നാൻ നാം ഇനിയും മറക്കരുത്. നമ്മുടെ തലമുറകൾക്കും ഈ പ്രകൃതി ആവശ്യമാണ്. അതിനാൽ പ്രകൃതിസംരക്ഷണം നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടത് അത്യനിവാര്യതയാണ്. പ്രകൃതിയെ സ്‌നേഹംകൊണ്ടും ആരോഗ്യത്തെ ശുചിത്വംകൊണ്ടും സംരക്ഷിച്ചു ഈ ലോകത്തെ നന്മയിലേക്ക് നയിക്കാൻ നാം ഓരോരുത്തർക്കും കഴിയണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ