സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ/അക്ഷരവൃക്ഷം/ഭീതി പരത്തി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി പരത്തി കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി പരത്തി കൊറോണ

'പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ...

കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം

അൽപ്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടെണ്ട

പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ???

ആരോഗ്യ രക്ഷയ്ക്കു നൽകും
നിർദ്ദേശങ്ങൾ പാലിച്ചീടാം മടിക്കാതെ

ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ നാം

ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കുവേണ്ടി...
                       

റാഷിദ് എം എൻ
9 A സെന്റ് സേവിയേഴ്സ് എച്ച് എസ് കരാഞ്ചിറ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത