എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം ഹൈജീൻ എന്ന ഗ്രീക്ക് സാനിറ്റേഷൻ എന്ന് അംഗല പദത്തിന് വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് അതിനാൽ ആരോഗ്യം, വൃത്തി, വെടുപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ, രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടുപ്പ്, ശുദ്ധി, മാലിന്യസംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വം ആയി ഉപയോഗിക്കപ്പെടുന്നു.
വ്യക്തി ശുചിത്വം വ്യക്തികൾ സമയമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും . ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക വയറിളക്കരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ചവ്യാധികൾ, കോവിഡ് വരെ ഒഴിവാക്കാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ച് നിർബന്ധമായി മുഖം മറക്കുക മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും ഇത് ഉപകരിക്കും . .രോഗബാധിതരുടെശരീരസ്രാവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക . പൊതുസ്ഥലങ്ങളിൽ തുപ്പരുത് ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൾക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റേഷൻ ഉപയോഗിക്കുന്നതും കൊറോണാ വൈറസിനെ ഉൾപ്പെടെ പ്രതികരിക്കാൻ ഉത്തമം അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക പകർച്ച വ്യാധി ബാധിതരുമായി നിശ്ചലഅകലം(1m) പാലിക്കുക ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക വ്യക്തിശുചിത്വവും ആരോഗ്യവും ശുചിത്വവും പാലിച്ചാൽ കൊറോണ എതിർക്കാൻ പറ്റും. ആരോഗ്യ ശുചിത്വം വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വ ത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വത്തിന് പോരായ്മകളാണ്90% രോഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വ ശീലം അനുവർത്തനം ആണ് ഇന്നത്തെ ആവശ്യം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം