എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കൊറോണാപ്പേടി

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാപ്പേടി      
              മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുസൃതിക്കുട്ടനായിരുന്നു റേനുമോൻ. കൊറോണയുടെ പ്രശ്നം കാരണം പരീക്ഷകളെല്ലാം നിർത്തിവച്ചതിന്റെ സന്തോഷത്തിലായിരുന്നു അവൻ. ഒരു ദിവസം അവൻ രാവിലെത്തന്നെ കളിക്കാൻ പോയി, തിരിച്ച് വീട്ടിലെത്തിയപ്പോൾ അമ്മ അവനോട്പറഞ്ഞു:"പോയിസോപ്പിട്ട് കയ്യും കാലും കഴുകിയിട്ടു വാ."

റേനു: "എന്തിനാണമ്മേ സോപ്പിട്ട് കഴുകുന്നത് ?" അമ്മ: "അതോ, ഇപ്പോൾ ലോകമാകെ കൊറോണാ വൈറസിന്റെ പിടിയിലാണ് !"റേനു: "വൈറസ്സോഅതെന്താ?" അമ്മ: " എന്നു വച്ചാൽ അതൊരു വലിയ രോഗമാണ്. അതു വന്നാൽ നമ്മൾ മരിച്ചു പോകും. ഇനി നീഎവിടെപോയാലും കൈകൾ സോപ്പിട്ട് കഴുകണം. അല്ലെങ്കിൽ വേണ്ട, നീ ഇനി എങ്ങോട്ടുംപോകണ്ട,വീട്ടിലിരുന്നാൽ മതി."അതു കേട്ടപ്പോൾ റേ നുവിന് അമ്മയോട് ദേഷ്യം തോന്നി, അവൻ അതു കേൾക്കാതെ എപ്പോഴും പുറത്തുപോയി കളിച്ചു കൊണ്ടിരുന്നു. തിരിച്ച് വീട്ടിലെത്തുമ്പോൾ കൈകൾ കഴുകുകയുമില്ല. പാവം അമ്മ'അമ്മയിതൊന്നും തന്നെ അറിഞ്ഞിരുന്നില്ല. അമ്മ: "മോനേ, നീ കണ്ണിലും മൂക്കിലും വായിലുമെല്ലാം  കയ്യിടരുത്."റേനു: "അതെന്തുകൊണ്ടാണമ്മേ?" അമ്മ: അത് വൈറസ് ബാധയേൽക്കാൻ കാരണമാകും. ടീവീ ലൊക്കെ കാണുന്നില്ലേ? നമ്മുടെ ആരോഗ്യത്തിനു വേണ്ടിയാണ് പോലീസുകാരും ആരോഗ്യ പ്രവർത്തകരും സർക്കാരും രാവും പകലും ഉറക്കമിളച്ച് കഷ്ടപ്പെടുന്നത്. അപ്പോൾ നമ്മളായിട്ട് അതൊന്നും തെറ്റിക്കരുത്." അമ്മ അവനോട് ഇങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു. റേ നു അതൊന്നും തന്നെകാര്യമായെടുത്തില്ല.ഒരു ദിവസം റേനു നന്നായി ചുമക്കാൻ തുടങ്ങി. റേനുവിന്റെ അമ്മ അവനോട്കൊറോണയുടെ ലക്ഷണങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. അതിൽ ചുമ പെടുന്നുണ്ട്. റേനുവിന് ആകെപേടിയായി. അവൻ ഇക്കാര്യം അമ്മയോട് പറഞ്ഞു.അമ്മ അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഡോക്ടർ ചെക്ക് ചെയ്തു. റിസൾട്ട് നോക്കി അമ്മയോട് പറഞ്ഞു: "റേനുവിന് കുഴപ്പങ്ങളൊന്നും തന്നെയില്ല. ഇത് വെയിലത്ത് കളിച്ച്, തണുത്ത വെള്ളം കുടിച്ചിട്ട് ഉണ്ടായ ചുമയാണ്."ഡോക്ടർ റേനുവിനെ അടുത്ത് വിളിച്ചു പറഞ്ഞു: "മോനേ, നിനക്ക് കൊറോണയെക്കുറിച്ച് അമ്മ പറഞ്ഞു തരാറില്ലേ?"റേനു: " പറഞ്ഞു തരാറുണ്ട്."ഡോക്ടർ: "അപ്പോൾ അമ്മ പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നുവെങ്കിൽ നീ ഇങ്ങനെയൊന്നും പേടിക്കുകയില്ല. ഇപ്പോൾത്തന്നെ കണ്ടില്ലേ, ചെറിയൊരു ചുമ വന്നപ്പോഴേക്കും നീയാകെ പേടിച്ചത്. അപ്പോൾ നല്ല കുട്ടിയായി കൈകളെല്ലാം കഴുകി, കണ്ണിലും മൂക്കിലും വായയിലൊന്നും കൈയിടതെ ശ്രദ്ധിക്കണം."റേനുവിന് ആശ്വാസമായി. അന്നു മുതൽ റേനു കൈകഴുകുവാനും വ്യക്തി ശുചിത്വം പാലിക്കുവാനും വാർത്തകൾ കേൾക്കുവാനും തുടങ്ങി.


പി എ ശുഭ്രത
5 C എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ