മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതിയാണെല്ലാം

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയാണെല്ലാം

പ്രകൃതി തൻ സംഗീതം കേട്ടുണർന്നീടുവാൻ
ഉണ്ടായിരുന്നൊരാ...നല്ല കാലം....
ഓർമ്മതൻ ചെപ്പിൽ കിടക്കുന്നു ബാല്യ-
സ്‌മൃതികൾ നിറഞ്ഞൊരാ നല്ല കാലം

കളകളമൊഴുകുന്ന കിന്നരി പുഴയോട്
ചങ്ങാത്തം കൂടി നടന്ന കാലം
നാട്ടു മാഞ്ചോട്ടിലെ മാധുര്യമോലുന്ന....
വേനലവധികൾനീളും കാലം...
കുഞ്ഞുകുസൃതികൾ നീളേനിറഞ്ഞിടും
പുണ്യം നിറഞ്ഞൊരാ നല്ല കാലം....
ചിതലെടുക്കാതെ മനസ്സിൽ കുറിക്കുന്നു.....
ഇനി വരും കാറ്റിനു പകർന്നു നൽകാൻ.....
ഇവിടൊരു പുഴ നീളെ ഒഴുകിയിരുന്നു....
ഇവിടൊരു വന്മല നിന്നിരുന്നു....
ഇവിടെ ഒരു മുത്തശ്ശി മാവും അതിൽ നല്ല
തേൻമാമ്പഴവും നിറഞ്ഞിരുന്നു
ഇവിടെ നിരയായൊരായിരം വൻ മര
ക്കുളിരണി പന്തലുണ്ടായിരുന്നു....
ഓരോന്നു മോർത്തു പറഞ്ഞു കൊടുക്കുവാൻ.....
മുത്തശ്ശി മാരും പുലർന്നിരുന്നു
ഓർമ്മകൾ മാത്രമായ് മാറുകയല്ലയോ
ഹൃദ്യമാം കാഴചകൾ എങ്ങു പോയി..?
ഉൾക്കരൾ കൊത്തി വലിച്ചിടുന്നു
ഒക്കെ മടങ്ങി വരുംവരെ മായല്ലേ
ഭൂമി മാതാവേ നിൻ സുന്ദരത്വം ...
 

ആര്യമോൾ പി ജി
6 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത