മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രതിരോധമാണ് അതിജീവനം
പ്രതിരോധമാണ് അതിജീവനം
ആരോഗ്യമുള്ള പൗരന്മാർ ഒരു രാജ്യത്തിന്റെ സമ്പത്താണ്.മറ്റെന്തൊക്കെ ഉണ്ടായാലും രോഗിയായുള്ള ജീവിതം നരകതുല്യമായിരിക്കും ആരോഗ്യപൂർണമായ ആയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും. ആരോഗ്യം എന്ന വാക്കിന്റെ അർത്ഥം തന്നെ രോഗം ഇല്ലാത്തത അവസ്ഥ എന്നതാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ നമുക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക ജീവിതശൈലി പിന്തുടരുക എന്നിവ അതിൽ ചിലതുമാത്രം. ഓരോ കാലഘട്ടത്തിലും ലോകം പലവിധത്തിലുള്ള പകർച്ചവ്യാധികൾ മൂലം ദുരിതം അനുഭവിക്കുകയും ഒരുപാട് ജീവനാശം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇന്ന് 2020-ൽ കൊറോണ അഥവാ കോവിഡ് -19എന്ന വൈറസ് ലോക രാജ്യങ്ങളിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുക്കുമ്പോൾ, ഇന്ത്യയിലും ഈ വൈറസിന്റെ പ്രഹരം ഏറ്റിട്ടുണ്ട് എന്ന് നിസംശയം പറയാം. ഈ അടുത്ത കാലത്ത് നിപ്പ എന്ന വൈറസ് മൂലം കേരളത്തിൽ ഉണ്ടായ ഭീതിയും, നിപ്പ രോഗിയെ ചികിൽസിച്ച നേഴ്‌സിന് രോഗീപരിചരണത്തിലൂടെ രോഗം പകർന്ന് മരണം സംഭവിച്ചതും ഈറൻ മിഴികളോടെ മാത്രമേ നമ്മൾക്ക് ഓർക്കാൻകഴിയു.രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗങ്ങൾ പലവിധമാണ്, ജലജന്യ രോഗങ്ങൾ ആയ കോളറ , മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ ജലത്തിൽ കൂടിയാണ് പകരുന്നത്. കൊതുക് മുഖാന്തരം പകരുന്ന അസുഖങ്ങൾ ആണ് മലേറിയ ഡെങ്കു എന്നിവ. ഇന്ന് ലോകത്ത് മരണം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് -19-യും, നിപ്പയും പരത്തുന്നത് വൈറസുകൾ ആണ്. നമ്മുടെ സംസ്ഥാനസർക്കാർ ആരോഗ്യകാര്യങ്ങൾക്കായി ഒരുപാട് ഫണ്ട് ഉപയോഗിക്കുന്നതുകൊണ്ടും, ആരോഗ്യ മേഖല സജീവമായി പ്രവർത്തിക്കുന്നതുകൊണ്ടും ഒരുപരിധിവരെ നമ്മൾ പകർച്ചവ്യാധികളിൽനിന്നും അതിന്റെ വ്യാപനത്തിൽനിന്നും രക്ഷനേടിയിട്ടുണ്ട് എന്ന് പറയാം. സർക്കാരും, ആരോഗ്യപ്രവർത്തകരുംമുന്നിട്ടിറങ്ങിയാൽ മാത്രം രോഗവും അതിന്റെ വ്യാപനവും തടയാൻ സാധിക്കുകയില്ല. ജനങ്ങൾ ശീലിക്കേണ്ടതായ കുറെ കാര്യങ്ങൾ ഉണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വ്യായാമം ശീലിക്കുക,ജല സ്രോതസുകൾ മലിനമാക്കാതിരിക്കുക, വെള്ളം കെട്ടിനിന്ന് കൊതുകുകൾ വളരുന്ന രീതിയിൽ ചിരട്ടകൾ, ടയറുകൾ,പ്ലാസ്റ്റിക് ഡപ്പകൾ എന്നിവ അലക്ഷ്യമായി ഇടാതിരിക്കുക, മുറ്റത്തും പൊതുസ്ഥലത്തും തുപ്പുകയോ മലമൂത്ര വിസർജനം നടത്തുകയോ ചെയ്യാതിരിക്കുക, ഭക്ഷണാവശിഷ്ടങ്ങളും വേസ്റ്റും സ്വന്തം പറമ്പിലോ പൊതുസ്ഥലത്തോ വലിച്ചെറിയാതിരിക്കുക, കുടിവെള്ള സ്രോതസുകൾ കാലാകാലം ക്ളോറിനേറ്റ് ചെയ്യുക, നമുക്ക് രോഗമുള്ളപ്പോളോ രോഗീസന്ദർശന വേളയിലോ മാസ്ക് ധരിക്കുക, ആശുപത്രിയിൽ രോഗീ സന്ദർശന സമയത്ത് കുട്ടികളെയോ പ്രായമായവരെയോകൊണ്ടുപോകുന്നത് ഒഴിവാക്കുക, തിരികെ വന്ന് കുളിക്കുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയോ വേണ്ടത് അത്യാവശ്യമാണ്. രോഗം ഉള്ളപ്പോഴോ, ഇല്ലാത്തപോഴോ തുമ്മുമ്പോളും ചുമയ്ക്കുമ്പോളും തൂവാലകൊണ്ടോ, കൈമുട്ടുകൊണ്ടോമുഖം മറച്ചുപിടിക്കുക, മറ്റുള്ളവരുമായി ഇടപെഴകുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക എന്നീ കാര്യങ്ങൾ രോഗം പരക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടകാര്യങ്ങളാണ്. നല്ല ഭക്ഷണശീലം ഒരു പരിധി വരെ ആരോഗ്യദായകവും രോഗത്തെ അകറ്റിനിർത്തുകയും ചെയ്യും. മേല്പറഞ്ഞ രോഗങ്ങളെപ്പോലെ ക്യാൻസറും ഇന്ന് നമ്മെ കൊന്നൊടുക്കുന്ന രോഗമാണ്. ക്യാൻസറിന് കാരണം അന്തരീക്ഷ മലിനീകരണവും, പച്ചക്കറി, മത്സ്യം, മാംസം, മറ്റ് സാധനങ്ങളിലെ വിഷാംശം എന്നിവയാണെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ അടുത്തിടെ പച്ചക്കറിയിലും, മൽസ്യത്തിലും വ്യാപകമായി മായം കലർത്തുന്നതായി അറിവ് കിട്ടുകയും ബന്ധപ്പെട്ട വകുപ്പുകൾ അവപിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ക്യാൻസറിന് കരണമാകുന്നവയാണ്, ഇന്ന് ഈ രാസവസ്തു മീനിൽ കലർത്തുന്നുണ്ട്, ഇത് മനുഷ്യജീവന് അപകടമാണ്. കോവിഡ് 19പോലുള്ള മഹാമാരിയെ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഭക്ഷണ വസ്തുക്കളിലെ മായം കലർത്തൽ തടയുന്നതിന് കർശന ശിക്ഷാനടപടി കൊണ്ടുവന്നില്ലങ്കിൽ രോഗപ്രതിരോധ പ്രക്രിയ ഒരിക്കലും പൂർത്തിയാകില്ല.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം