മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/മഹാമാരിയുടെ നോവോർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയുടെ നോവോർമ്മ
ലോകത്തിലെ എല്ലാ മേഖലയേയും നിശ്ചലമാക്കിയും, മനുഷ്യ സമൂഹത്തെ ഭയപ്പെടുത്തിയും അവന്റ നിസ്സാരത ബോധ്യപ്പെടുത്തിയും ശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച് വെല്ലുവിളിയുമായി പടർന്നുകയറിയ കൊറോണ വൈറസ് താണ്ഡവമാടുന്നു.ഇതിനകം നിരവധി ജീവനുകൾ അപഹരിച്ചപ്പോൾ അനേകം കോടി ജനങ്ങൾ വീടുകളിലും മറ്റ് പലയിടത്തുമായി അഭയം പ്രാപിച്ചു കഴിഞ്ഞു.ഇനിയും ഇതിന്റെ വ്യാപ്തിയും ആഴവും മനസിലാക്കി അതിനെ നിർമാർജ്‌ജനം ചെയ്യുന്നതിന് വേണ്ടിയുള്ള പരിശ്രമം ശാസ്ത്രലോകവും ആരോഗ്യ വിദഗ്ദ്ധരും ഭരണാധികാരികളും മറ്റ് സേനകളും ചെയ്തു വരുന്നു.അതിനോട് ഐക്യദാർഢ്യം പുലർത്തി സമൂഹവും ചേർന്നുനിൽക്കുന്നു.അവശത അനുഭവിക്കുന്നവരെയും മൃഗങ്ങൾ ഉൾപ്പടെയുള്ള അനാഥത്വം നേരിടുന്നവരെയും അരികിലെത്തി സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ടു തന്നെ അവരെ സഹായിക്കുക എന്നതാണ് ഈ അവസരത്തിൽ ഒരു ഉത്തമപൗരന്റെ കടമ.പരീക്ഷ എഴുതാൻ കഴിയാത്തതിലും സ്കൂൾ അവസാനം ഒരുമിച്ചൊരു യാത്ര പറച്ചിലിന് അവസരം നഷ്ടമായതും അടുത്ത അധ്യായന വർഷം എന്നാരംഭിക്കുമെന്നുമുള്ള ആശങ്ക നിലനിൽക്കുമ്പോഴും രോഗത്താൽ കഷ്ടപ്പെടുന്നവർക്കും രോഗ ഭയത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കാൻ ഈ അവസരം വിനിയോഗിക്കാം. ഈ വൈറസിനെ പ്രതിരോധിക്കുന്നതിനും രോഗം വന്നാൽ ചികിൽസിച്ച് ഭേദമാക്കുന്നതിനുമുള്ള മരുന്നുകൾ പരീക്ഷിച്ചു വിജയിപ്പിച്ച് വിപണിയിൽ ഇറക്കുക എന്നതാണ് ശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളി.പ്ളേഗ്, കോളറ, പോളിയോ, നിപ തുടങ്ങിയ മാരക രോഗങ്ങളെ കീഴ്പ്പെടുത്തിയ നമുക്ക് ഇതും അസാധ്യമല്ല.അതിന് ശാസ്ത്രത്തിന് വളരെ വേഗം കഴിയുമെന്ന് ഈ വേദനയ്ക്കിടയിലും പ്രത്യാശിക്കുന്നു.
മാളവിക. ഡി
7 A മരുതൂർകുളങ്ങര എസ്. എൻ. യൂ. പി. എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം