സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ/അക്ഷരവൃക്ഷം/ഭീകരൻ കൊടും ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ കൊടും ഭീകരൻ

ലോകം രാജ്യങ്ങൾ തമ്മിൽ ഉള്ള അക്രമങ്ങളുടെയും വർഗീയ വിധവെഷങ്ങളുടെയും, ജാതീയമായ വേര്തിരിവുകളുടെയും ഒകെ വീർപ്പുമുട്ടലിൽ കഴിഞ്ഞിരുന്ന കാലം, അതെ സമയം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായ ചൈനയിൽ ഒരു ഭീകരൻ ജന്മം കൊണ്ടു അവന്റെ പേരാണ് 'കൊറോണ' ലോകം മുഴുവൻ അവനെ വെറുപ്പോടെ covid 19 എന്ന് വിളിച്ചു, അവൻ പതിയെ ഒരാളിൽ നിന്നും മറ്റൊരാളിലേക് പകരാൻ തുടങ്ങി, ആർക്കും മുന്നിലും പതറാത്ത ചൈനയെ ദിവസങ്ങൾക്കുള്ളിൽ പരിഭ്രാന്തനാക്കാൻ അവനു കഴിഞ്ഞു, 70000 ആളുകളിലേക് ആ ഭീകരൻ പടർന്നു പിടിക്കുന്നതിനു ഇടയിൽ മൂവായിരത്തോളം ആളുകളെ അവൻ കൊന്നു കളഞ്ഞു, ശ്വാസകോശത്തിനെ ആരുന്നു അവൻ നശിപ്പിക്കുന്നത്, പക്ഷെ ചൈന അങ്ങനെ തോൽക്കാൻ തയ്യാർ അല്ലാരുന്നു, അവരും പിടി മുറുക്കി, ചൈനയിൽ അവന്റെ താണ്ടവം ഒരു വിധം ഒതുങ്ങിയെന്നു കരുതിയ ലോകർക്ക് തെറ്റി, അവൻ ചൈനയിൽ മാത്രം ഒതുങ്ങുന്നവൻ അയിരുന്നില്ല , അവൻ കടൽ കടന്നു പറന്നു ചൈനയിലെ ആളുകളിലൂടെ, അവൻ ലോകം മുഴുവൻ പടർന്നു പന്തലിച്ചു, ലോകത്തെ മുഴുവൻ വലിഞ്ഞു മുറുക്കി, ആളുകളെ എല്ലാം പരിഭ്രാന്തരാക്കി, മനുഷ്യരെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത വിധം പേടിപ്പിച്ചു,ഇവന്റെ ഒരു പ്രേത്യേകത എന്താണെന്നു വെച്ചാൽ ഇവൻ ആരെയും വീട്ടിൽ കയറി ആക്രമിക്കില്ല, പുറത്തിറങ്ങുന്നവരെയെ അക്രമിക്കു, അങ്ങനെ ലോകം മുഴുവൻ 1 ലക്ഷത്തിൽ അധികം ആളുകളെ വധിച്ചു, ലോക പോലീസ് എന്ന് വിളി പേരുള്ള അമേരിക്കയെ അവൻ കൂടുതൽ തളർത്തി, അവിടെ അവൻ 4 ലക്ഷത്തിൽ അധികം ആളുകളിലേക് പടർന്നു, 20000ൽ അധികം ആളുകളെ വധിച്ചു, ലോകം മുഴുവൻ 17 ലക്ഷത്തിൽ അധികം ആളുകളിലേക് പടർന്നു, ഇവർക്കെതിരെ നേർക്കു നേർ പോരാടാൻ മാലാഖമാർ എന്ന് വിളിപ്പേരുള്ള നഴ്സുമാർ ഇറങ്ങി തിരിച്ചു, അവരെ നയിക്കാൻ മുന്നിൽ ഡോക്ടർസും നിരന്നു, അവര്ക് ശക്തി പകരാൻ ഗോവെര്ന്മേന്റും ലോകത്തിലെ ജനങ്ങളും നിരന്നു, ഇപ്പോൾ ലോകം ഒറ്റകെട്ടായി, പലതായി വിഭജിച്ചു കിടന്ന രാജ്യങ്ങൾ എല്ലാം ഒന്നായി , കൊറോണ എന്നാ ഭീകരനെ നേരിടാൻ, പല വിധ വിധ്വേഷവും പകയും വച്ചു പുലർത്തിയ ജെനങ്ങൾ ഇപ്പൊ ഒറ്റക്കെട്ടാണ്.. മനുഷ്യർക്ക്‌ ഇടയിൽ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, പണക്കാർ പാവപ്പെട്ടവൻ എന്നാ വ്യത്യാസം ഇല്ല, ഇപ്പോ എല്ലാവർക്കും ഒരു ശത്രുവെ ഒള്ളു, കൊറോണ ! അവനെ തുരത്തുന്ന വരെ അല്ലാതെ അതിനു ശേഷവും ഈ ലോകം ഇങ്ങനെ ആയിരുന്നെങ്കിൽ എന്നിപ്പോൾ ചിന്തിച്ചു പോകുന്നു , ചിലപ്പോ ദൈവം തന്നെ ഇറക്കി വിട്ടതായിരിക്കും ഇവനെ മനുഷ്യരെ എല്ലാം ഒന്നിപ്പിക്കാൻ, എന്തായാലും ഇവനെ വധിക്കാൻ ഉള്ള വജ്രായുധം കണ്ടു പിടിക്കും വരെ ഞങ്ങൾ വീടിനു പുറത്തിറങ്ങില്ല, ഇവന് കീഴ്പ്പെടില്ല..

ജോയൽ ജോമോൻ
4 A സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം