ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പുട്ടിനു തേങ്ങ എന്നതുപോലെ മറ്റൊരു ഇടവേളയിൽ നാം കേൾക്കുകയും എന്നെബാധിക്കുന്നതല്ല എന്ന നിസംഗതയോടെ തള്ളിക്കളയുകയും ചെയ്യുന്ന ഏറ്റവും സവിശേഷമായ ഒരു പദമാണ് പരിസ്ഥിതി. "ചുറ്റുപാട്"എന്ന പരിചിതമായ പദത്തിലേയ്ക്ക് ഒന്നുമൊഴിമാറ്റംനടത്തിയാൽ ആ നിസംഗതമാറുകയും വിഷയം നാം ഓരോരുത്തരുടെയും ശ്രദ്ധ ആവശ്യമുള്ള അയൽക്കാരനായി തോന്നുകയും ചെയ്യും.

           ‍ഞാനും എന്റെ സമൂഹവും അത് മനുഷ്യൻ മാത്രമല്ല സർവ്വചരാചരങ്ങളും ചേർന്ന എന്റെ ചുറ്റുവട്ടമാണ് പരിസ്ഥിതി.അത് സംരക്ഷിക്കേണ്ടത് എന്റെ നിലനിൽപ്പിന്റെ പ്രശ്നവും.പ്രധാനമായും പരിസ്ഥിതിമലിനീകരണം പ്ലാസ്ററിക്  മൂലമാണ് ഉണ്ടാകുന്നത്.പ്രകൃതിയുമായി സഹവസിച്ച് ജീവിച്ചിരുന്ന ഒരു സംസ്കാരം ഭാരതജനതയ്ക്കുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ഇതെല്ലാംനഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഇന്നും ഭാരതത്തിലെ ഗ്രാമങ്ങളിൽ പരിസ്ഥിതിയോടുചേർന്നു ജീവിക്കുന്ന ഒട്ടനവധി ജനങ്ങളുണ്ട്.
            ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന ഉപഭോഗസംസ്ക്കാരത്തിന്റെ ഏറ്റവും വലിയ വിപത്ത് പ്രകൃതിയെ നശിപ്പിക്കലിൽ എത്തിച്ചേർന്നു. ഞാനൊഴികെ ആരും ഈ ലോകത്തിന്റെ അവകാശികൾ അല്ലെന്ന കണ്ടുപിടുത്തം നാം നമുക്കായി കുഴിക്കുന്ന വാരിക്കുഴി തന്നെയാണ്. കാരണം പ്രകൃതിയുടെ തിരിച്ചടികൾ ചരിത്രങ്ങളാണ്.
           കടലിന്റെ കലി സുനാമിയായി കരകയറിയപ്പോൾ മണിമന്ദിരങ്ങൾ മണൽക്കൂമ്പാരമാക്കിയ ഭൂകമ്പങ്ങൾ തുടർന്നപ്പോൾ പ്രളയമൊരു പുഴയായി കേരളത്തെ മുക്കിയപ്പോൾ നാം പഠിച്ചില്ല. നമ്മുടെ നദികളും പുഴകളും, മണലൂറ്റും മലിനീകരണവും വഴി മരിച്ചുകൊണ്ടിരിക്കുന്നതും ഗുരുതരമായ പരിസ്ഥിതിപ്രശ്നമാണ്. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നിലനിൽപിനു സഹായമായ ജീവിതക്രമത്തിലേയ്ക്കുള്ള ചുവടുമാറ്റംഎത്രമാത്രം താമസിക്കുന്നുവോ അത്രമാത്രം നമ്മുടെ ജീവിതം ഭൂമിയിൽ ദുഷ്കരമാകും.
           നമ്മുടെ പരിസ്ഥിതിയിലെ ഇത്തിരിപോന്ന വെള്ളക്കെട്ടുകളിൽ മനുഷ്യരാശിയെമുഴുവൻ തകർക്കാൻ പോന്ന വൈറസുകൾ പിറവിയെടുത്തപ്പോൾനാം ശ്രദ്ധിച്ചതേയില്ല. കൊറോണയെന്ന ഭീകരന്റെ മുന്നിൽ ലോകം അടച്ചിട്ട ഒരൊറ്റ മുറിയായി മാറിയപ്പോഴെങ്കിലും നാം ഉണർന്നേ തീരു. ഓരോ ഉപന്യാസങ്ങളും എഴുതിയും വായിച്ചും വലിച്ചെറിയാനുള്ളതല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണ്,എന്ന ഓർമ്മ നമുക്കുണ്ടാകട്ടെ. അല്ലെങ്കിൽ കവി പാടിയതുപോലെ
           “തിടമ്പേറ്റിയ രാജസിംഹാസനങ്ങളെ
              കടലെടുക്കുന്ന കാലം വിദൂരമല്ല.”
അന്നു മരിയ മാത്യു
8 ഡി എൽ.എഫ്.എച്ച്.എസ്. ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം