ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

പുഴകളും പൂക്കളും പുൽമേടുമുള്ള 
പച്ചപ്പുതപ്പിനാൽ മൂടി നിൽക്കുമെൻ പ്രകൃതി
പൂനിലാവൊഴുകുമ്പോൾ
വിരിയുന്ന പൂക്കളുണ്ട്
മണ്ണിന്റെ ഗന്ധവും സ്നേഹവും ചാലിച്ച് 
പാടത്തലയുന്ന കർഷകൻ പോകുന്ന
കാഴ്ചയുണ്ട്
സ്നേഹത്തിൻ കാർമുകിൽ
നീർപെയ്ത്
പോകുന്ന സ്വർഗ്ഗമാണിന്നെന്റെ പ്രകൃതി

 

വന്ദന ജി
9 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത