ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ വിഷു <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്തെ വിഷു

കേരളം ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിഷു. കേരളീയർ കണികാണാൻ ഉപയോഗിക്കുന്ന പുഷ്പമാണ് കണിക്കൊന്ന. കണിക്കൊന്ന ഒരു പ്രതീകമാണ്. കൊടുംവേനൽ, മഞ്ഞ്,മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകൾ തരണം ചെയ്ത് പ്രതീക്ഷയുടെ കണിയായി പൂത്തുലയുകയാണ് കണിക്കൊന്ന ചെയ്യുന്നത്. വിഷുക്കാലത്ത് ആളുകൾ രാവിലെ എഴുന്നേറ്റ് കണിക്കൊന്ന പൂവിനെ കണികാണുന്നു.ആളുകൾ വിഷുക്കൈനീട്ടം കൊടുക്കുന്നു. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം കൂടിയാണ് കണിക്കൊന്ന. ഈ കടുത്ത ചൂടിലും നിറയെ പൂക്കൾ വിരിയിച്ചുകൊണ്ട് കണിക്കൊന്ന തന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു. ഇന്ന് ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ എന്ന വൈറസിനെ അതിജീവിക്കാൻ നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് വേണ്ടി പ്രയോജനകരമാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ നിർത്തുന്നു. എന്ന് പ്രതീക്ഷയോടെ

ജിൻസി ജെ
7 A ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -