ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ വേണം രോഗപ്രതിരോധം - നല്ല നാളേയ്ക്ക്
വേണം രോഗപ്രതിരോധം - നല്ല നാളേയ്ക്ക്
ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായ സമ്പത്താണ് ആരോഗ്യം. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യപൂർണമായ ജീവിതത്തിന് വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ അനിവാര്യമാണ്. ആരോഗ്യത്തെ തകർക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളാണ്. ഇന്നത്തെ സാഹചര്യത്തിൽ രോഗപ്രതിരോധത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് മനുഷ്യരായ നമുക്ക് അറിയാം. കാരണം നിപ്പയും, എബോളയും കടന്നു മനുഷ്യരാശിയെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാൻ പ്രാപ്തിയുള്ള കോവിഡ് 19എന്നാ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാം. ഇപ്പോൾ ആകാശത്തിന് താഴെയുള്ള എന്തും തന്റെ സ്വന്തമാണെന്ന മനുഷ്യന്റെ അഹങ്കാരത്തിന് ഫലമാണ് ഇത്തരം രോഗങ്ങൾ. ഏതുതരം ജീവികളെയും പക്ഷികളെയും ഭക്ഷണം ആക്കാൻ മനുഷ്യൻ മുതിരുന്നു അതിലൂടെ ജീവികളുടെ ശരീരത്തിലെ വൈറസ് നമ്മിലേക്കും വിപത്തായി കടന്നുവരുന്നു. “ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുകയാണ്." ഈ അവസരത്തിൽ കുട്ടികളായ നാം രോഗപ്രതിരോധത്തിനായി വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ദിവസവും രണ്ടുനേരം കുളിക്കണം. കൈകൾ പുറത്തു പോയി വന്നതിനു ശേഷം സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതോടൊപ്പം പുഴയെയും, മണ്ണിനെയും, പരിസ്ഥിതിയെയും സംരക്ഷിക്കണം. വിഷവാഹികളായ പച്ചക്കറികളും, പഴങ്ങളും വാങ്ങി കഴി ക്കാതെ സ്വന്തം വീട്ടിൽ കൃഷിചെയ്യണം. ഒരു വീട്, പരിസരം, സംസ്ഥാനം, രാജ്യം, എന്നിങ്ങനെ ലോകം മുഴുവൻ ഇക്കാര്യങ്ങൾ ചെയ്താൽ രോഗപ്രതിരോധം വളരെ എളുപ്പം ആകും. വരും തലമുറക്കായി നമുക്ക് ഈ ചെറിയ കാര്യങ്ങൾ ചെയ്ത് രോഗത്തെ തുരത്തി ഓടിക്കാം. വരൂ നമുക്ക് പ്രതിരോധിക്കാം………..
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം