സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }} പതിവ് പോലെ ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


പതിവ് പോലെ ഞാനും ഉറക്കമുണർന്നു. ഇന്ന് ഓഫീസിൽ എത്തിയിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവ്യക്തമായിട്ട് ആളുകൾ പറയുന്നത് കേൾക്കാം, ചൈനയിലെ വുഹാനിലോ മറ്റോ ഏതോ മഹാമാരി മൂലം ആളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു. 'ചൈനയുടെ കാര്യമല്ലേ, അവരുടെ ഭക്ഷണരീതി വെച്ചുനോക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും വരും.' ഞാൻ ചിന്തിച്ചു. എന്നിരുന്നാലും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിന്റെ ഉത്ക്കണ്ഠ കുറച്ചുനാൾ മുമ്പ് നിപ്പ എന്ന പകർച്ചവ്യാധി കേരളത്തിൽ വന്നപ്പോൾ നമ്മൾ അനുഭവിച്ചതാണല്ലോ. അന്ന് ആ രോഗികളെ ശുശ്രൂഷിക്കുന്ന ഭാഗമായി മരണപ്പെട്ട ലിനി എന്ന നേഴ്സിന്റെ മുഖം ഓർക്കുമ്പോൾ എന്നും ഒരു വിങ്ങലാണ്. പകർച്ചവ്യാധികൾ ജാഗ്രതക്കുറവുമൂലം പടർന്നുപിടിക്കുന്നത് മനുഷ്യജീവന് ഒരു ഭീഷണിയാണ്. അതിനാൽ കേന്ദ്ര-സംസ്ഥാനസർക്കാരുടെ നിർദ്ദേശം പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. "എന്തായാലും ഞാനിന്ന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും ബാങ്കിലോ മറ്റു സ്ഥാപനങ്ങളിലോ പോകാൻ ഇടയായാൽ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയതിനു ശേഷം മാത്രം കയറുവാൻ ശ്രമിക്കുകയും ചെയ്യും." ഞാൻ തീരുമാനിച്ചു.

ഇത് ജീവിതത്തിൽ ഒരു ശീലമാക്കുക. അങ്ങനെ ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം. സാമൂഹിക അകലം പാലിച്ചും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തിയും നമുക്ക് ഒരുമിച്ച് മുന്നേറാം.


നൗറിൻ എ
8 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ