ജി.എച്ച്. എസ്. തയ്യേനി/അക്ഷരവൃക്ഷം/ അനുസരണക്കേടിന്റെ ഫലം
അനുസരണക്കേടിന്റെ ഫലം
ഒരിടത്ത് കുശലപുരം എന്ന് പേരുള്ള ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. കൊട്ടൻ, കോരൻ, കിരാൻ എന്നാണ് അവരുടെ പേരുകൾ. ഒരു ദിവസം അവർ ഒത്തുകൂടിയപ്പോൾ കോരൻ മറ്റുള്ളവരോടായി പറഞ്ഞു" എടാ നമ്മൾ കുറെ നാളായി പണിയന്വേഷിച്ചു നടക്കുകയല്ലേ ?എനിക്ക് നല്ലൊരു പണികിട്ടിയിട്ടുണ്ട്". ഇതു കേട്ട കൊട്ടനും കിരാനും ഒരേ സ്വരത്തിൽ ചോദിച്ചു -"എന്താ പണി"?അപ്പോൾ കോരൻ പറഞ്ഞു- "എനിക്ക് ഫ്ലാറ്റ് പണിയുന്ന കുറെ പേരെ അറിയാം, അതിലൊരാൾ ഇന്നലെ വന്ന് എന്നോട് ചോദിച്ചു, എടാ ഞങ്ങൾക്ക് ഫ്ലാറ്റ് പണിയാൻ പറ്റിയ നല്ല സ്ഥലങ്ങളുണ്ടെങ്കിൽ ഒപ്പിച്ചു തരണം നല്ല കമ്മീഷൻ തരാം". ഞാനതങ്ങ് സമ്മതിച്ചു. നമ്മൾ എവിടന്ന് സ്ഥലമൊപിച്ചു കൊടുക്കാനാണ്? കിരാന്റെ സംശയം ഇതായിരുന്നു. അപ്പോൾ കോരൻ പറഞ്ഞു തെക്കേപറമ്പിലെ തമ്പ്രാൻ ചേട്ടന്റെ സ്ഥലമില്ലേ അത് അവർക്ക് ശരിയാക്കിക്കൊടുക്കാം അടുത്ത ദിവസം തന്നെ പണി തുടങ്ങും ഞാനെന്റെ അപ്പൂപ്പനോട് പറഞ്ഞിട്ടു വരട്ടെ'നിങ്ങൾ വീട്ടിൽ പോയ്ക്കോളൂ നാളെ കാണാ.. കോരൻ വീട്ടിലെത്തി അപ്പൂപ്പനോട് കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങൾ ചെയ്യാൻ പോകുന്നത് തെറ്റാണ്.അങ്ങനെയൊക്കെ ചെയ്താൽ നാളെ നിങ്ങൾക്കു തന്നെ അത് ദോഷമാകും അപ്പൂപ്പൻ പറഞ്ഞത് വകവെക്കാതെ മൂന്നു പേരും കൂടി ആസ്ഥലം ഫ്ലാറ്റ് കാർക്ക് നൽകി അവർ അവിടെയുള്ള മരങ്ങളെല്ലാം മുറിച്ചുമാറ്റി കുന്നുകൾ JCB ഉപയോഗിച്ച് ഇടിച്ചു നിരത്തി വയലുകൾ മണ്ണിട്ടു മൂടി മാലിന്യങ്ങളെല്ലാം പുഴയിൽ ഒഴുക്കി ' കുറെ നാളുക്കുശേഷം വേനൽക്കാലം വന്നു വലിയ വരൾച്ചയുണ്ടായി മരങ്ങളില്ലാത്തതിനാൽ ചൂടു കൂടി ജലക്ഷാമം രൂക്ഷമായി, തുടർന്ന് മഴക്കാലം വന്നപ്പോ ൾ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായി. മൂന്നു കൂട്ടുകാരുടെയും സമ്പാദ്യങ്ങളെല്ലാം നശിച്ചു അപ്പൂപ്പന്റെ വാക്കുകൾ അനുസരിച്ചിരുന്നെങ്കിൽ നമ്മുടെ ഗ്രാമത്തിന് ഇങ്ങനെയൊന്നും വരില്ലായിരുന്നില്ലെന്ന് അവർക്ക് മനസ്സിലായി " പ്രകൃതിയെ സംരക്ഷിക്കൂ; ആപത്തിൽ നിന്ന് രക്ഷ നേടൂ"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ