ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/ഡയറി കുറിപ്പ്
ഡയറി കുറിപ്പ്
ഇന്ന് ഏപ്രിൽ 4 ശനി . ഓശാന ശനി. ഞാനും ചേട്ടനും രാവിലെ 8:30 നാണ് എഴുന്നേററത്. കൊറോണകാരണം പളളികളിൽ ഇന്ന് കുർബാനയുണ്ടായിരുന്നില്ല.പളളിയിൽ പോകാൻ പററാത്തതുകൊണ്ട് എനിക്കു നല്ല വിഷമം തോന്നി. വീട്ടിലിരുന്ന് പ്രാർത്ഥിച്ചു. പ്രഭാതഭക്ഷണം പുട്ടും പഴവുമായിരുന്നു. ഊഞ്ഞാലിൽ ആടുമ്പോഴാണ് ചെടികളുടെ വാട്ടം ശ്രദ്ധയിൽപ്പെട്ടത്. ഞാനും അമ്മയും ചേർന്ന് കുപ്പി സ്പ്രിഗ്ളർ ഉപയോഗിച്ച് നനച്ചു. വെളളം കുടിച്ചപ്പോഴുളള അവരുടെ ഉണർവ്വും ഭംഗിയും കാണേണ്ടതു തന്നെ. ഓശാനയായതിനാൽ അമ്മയുണ്ടാക്കിയ കൊഴുക്കട്ട സ്വാദോടെ കഴിച്ചു. ടിവിയിൽ എപ്പോഴും കൊറോണ തന്നെ വിഷയം. ഭക്ഷണശേഷം എല്ലാവരും ചേർന്ന് ഓരോരോ കാര്യങ്ങൾ സംസാരിച്ചു. കൂട്ടുകാരൊത്ത് കളിക്കാനും പുറത്ത് യാത്ര ചെയ്യാനും പററുന്ന നല്ല ദിവസങ്ങൾ വേഗം വരണമേ എന്ന ആഗ്രഹത്തോടെ ഞാൻ ഉറങ്ങാൻ കിടന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thrissur ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Kunnamkulam ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- Thrissur ജില്ലയിലെ അക്ഷരവൃക്ഷം കൾ
- Thrissur ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Kunnamkulam ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- Thrissur ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ