ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ/അക്ഷരവൃക്ഷം/അതിജീവനത്തിനുള്ള കരുതൽ/മഹാമാരി
മഹാമാരി
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. Novel Corona Virus (നോവൽ കൊറോണ വൈറസ് ) അല്ലെങ്കിൽ കോവിഡ്- 19എന്ന് അറിയപ്പെടുന്ന ഈ മഹാ രോഗം ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഈ രോഗം ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുന്ന രോഗം അല്ലെങ്കിൽ പാൻഡെമിക് എന്ന് അറിയപ്പെടുന്നു. കോവിഡ്- 19 കഴിഞ്ഞ മൂന്ന് മാസങ്ങളിലായി തൊണ്ണൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന വൈറസാണിത്.ഈ വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചാൽ ആ ശരീരത്തിലുള്ള ജീവനുള്ള കോശങ്ങൾ നശിപ്പിക്കുന്നു.ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മൽ, ചുമ, സ്പർശനം തുടങ്ങിയവയിലൂടെയാണ് രോഗം ഉണ്ടാകുന്നത്. പനി, ജലദോഷം, തലവേദന, തൊണ്ടവേദന, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കും.ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത്. പല രാജ്യങ്ങളിലും നിരവധി പേരുടെ ജീവനെടുത്ത മഹാമാരിയായി മാറിയ കോവിഡ് എന്ന രോഗത്തെ ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞത് നമ്മുടെ കേരളത്തിനു മാത്രമാണ്. മരണങ്ങൾ കുറയുന്നതിന് കാരണമായത് കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ മൂലമാണ് .പരിസരം, വ്യക്തി ശുചിത്വം വഴി ഒരു പരിധി വരെ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയും.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം ഈ രോഗത്തിന്റെ വ്യാപനം കുറയ്ക്കാൻ നമുക്ക് സാധിച്ചു. മനുഷ്യർ കരുതലോടെ സർക്കാർ നിയമങ്ങൾ പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ കൊറോണ / കോവിഡ് - 19 എന്ന മഹാമാരിയെ നമുക്ക് പൂർണമായും പ്രതിരോധിക്കാനാകും!.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ