എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ ഊഞ്ഞാൽ ഓർമ്മയാകുന്നുവോ ?

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഊഞ്ഞാൽ ഓർമ്മയാകുന്നുവോ ? <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഊഞ്ഞാൽ ഓർമ്മയാകുന്നുവോ ?

പഴയ കാലത്ത് ചിങ്ങം പിറന്നാലുടൻ ഓണത്തിൻ്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ നിൽക്കുന്ന മരക്കൊമ്പിൽ ഊഞ്ഞാൽ കെട്ടുമായിരുന്നു .കുട്ടികൾ മത്സരിച്ച് ആടുകയും പാടുകയും ചെയ്തിരുന്നു .ഓണപ്പാട്ടുകൾ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഒരോർമ്മയാണ് .

           ഇന്നത്തെ തലമുറ ഊഞ്ഞാലാടുന്നത് കോളേജുകളിലും സ്കൂളിലും തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വേണ്ടി മാത്രമാണ് .ഇന്ന് നാട്ടിൻ പുറങ്ങളിലെ അപൂർവം ചില വീടുകളിൽ മാത്രമാണ് ഓണത്തിന് ഊഞ്ഞാലുകൾ കാണാൻ കഴിയുക .പറമ്പിൽ നിന്ന് മരങ്ങൾ വെട്ടിമാറ്റി മണ്ണായ മണ്ണിലെല്ലാം കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നപ്പോൾ വീട്ടുമുറ്റത്തു നിന്ന് ഊഞ്ഞാലും പടിയിറങ്ങി .പഴയ തലമുറ പറഞ്ഞു കൊടുത്ത ഓണക്കാല കഥകളിലൂടെയാണ് ഇന്ന് കൂടുതൽ കുട്ടികളും ഊഞ്ഞാലിനെ അറിയുന്നത് .

          നഗരത്തിലെ കോൺക്രീറ്റ് കെട്ടിടങ്ങളിലെപ്പോഴും ആടാൻ പ്ലാസ്റ്റിക് ചരടിൽ കൂട്ടിയിണക്കിയ ഊഞ്ഞാലുകൾ ലഭ്യമാണെങ്കിലും വീട്ടുപറമ്പിൽ ഓണക്കാലത്ത് മരച്ചില്ലയിൽ കെട്ടിയാടുന്ന ഊഞ്ഞാലിൻ്റെ അനുഭവം വേറെ തന്നെയാണ് .ഊഞ്ഞാലാടുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും .കുട്ടികൾ തമ്മിലുള്ള കുട്ടായ്മയുടേയും അവർ തമ്മിലുള്ള ആത്മബന്ധത്തിൻ്റെയും വേദിയായിരുന്നു പണ്ടത്തെ ഊഞ്ഞാലാട്ടം .
 

എബിൻ റൂബി
8 B സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം