എ.എൽ.പി.എസ് കോണോട്ട്/അക്ഷരവൃക്ഷം/കൊതുകുകടിയുടെ ഓർമ്മ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊതുകുകടിയുടെ ഓർമ്മ..

അന്നത്തെ രാവ് .. എനിക്ക് ഓർക്കാനേ വയ്യ..

കൂരാകൂരിരുട്ടും കനത്ത മഴയും .വീട്ടിലാണേൽ ഞാനും ഉമ്മയും തനിച്ചു് .ഉപ്പയും വലിയുപ്പയും മാലിയുമ്മയും ഹജ്ജിനു പോയ സമയം.പെട്ടെന്നാണ് എനിക്ക് ശക്തമായ പനി വന്നത്.ആകെ തളർന്നു പോയ എന്നെ വേഗം ഹോസ്പിറ്റലിൽ കൊണ്ട‍ു പോയി.ഒരുപാട് ടെസ്റ്റ‍ുകൾ ചെയ്‍ത‍ു.എനിക്ക് ഡങ്ക‍ു പോസറ്റീവ് ആണെന്ന് ഡോക്റ്റർ പറഞ്ഞ‍ു.അങ്ങനെ ഞാൻ അഡ്‍മിറ്റായി.പനിയും ശക്തമായ തലവേദനയും തുടർന്നു.ഇടക്കിടെ ശർദ്ദിയും ത‍ുടങ്ങി.ഇത് വളരെ അപകടമാണ്,ധാരാളം വെളളം കുടിക്കണം അതാണ് സ്ഥിതി ഇങ്ങനെ വഷളാവാൻ കാരണം.ഡോൿടർ പറഞ്ഞ‍ു.പിറ്റെ ദിവസമായപ്പോഴേക്കും ശരീരം മുഴ‍ുവൻ ചുവന്ന് പാടുകളും മോണയിൽ നിന്ന് ചോരയും വരാൻ തുടങ്ങി.ഭക്ഷണമൊന്നും കഴിക്കാൻ പറ്റാതെ ഞാൻ ആകെ അവശയായി.ഗ്ലൂക്കോസ് കയറ്റാൻ സൂചി മാറിമാറി കുത്തിയത് കൊണ്ട് എൻെറ രണ്ട് കൈയും ചുവന്ന് വീർത്തരുന്ന‍ു.ക‍ൂടാതെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക‍ും എന്ക്ക് ന്യൂ‍ൂമോണിയയും ബാധിച്ച‍ു.പതിനഞ്ച് ദിവസത്തോളം ഞാൻ ഹോസ്‍പിറ്റലിൽ ത‍ുടർന്ന‍ു.ഡിസ്‍ചാർജിന് ശേഷവും ഒരുപാട് ദിവസം ഞാൻ വീട്ടിൽ വിശ്രമത്തിലായിര‍ുന്നു.

അത‍ുകൊണ്ട് ക‍ൂട്ട‍ൂകാരേ..ഇത് പോലെയുളള ദ‍ുരവസ്ഥകൾ ഇനി നമ‍ുക്കാർക്ക‍ും വരര‍ുത്.അധികരോഗങ്ങള‍ുടെയും കാരണം നമ്മ‍ുടെ അശ്രദ്ധക്കുറവ് തന്നെയാണ്.ഒര‍ുപാട് സമയം വീട്ടിൽ സമയം ലഭിക്കുന്ന ഈ കൊറോണക്കാലം നമുക്കൊത്തിരി കാര്യങ്ങൾ ചെയ്യാന‍ുണ്ട്.പരിസരം നന്നായി ശ്രദ്ധിക്കുക.മഴക്കാലമാണ് വര‍ുന്നത്.വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുളള സാഹചര്യങ്ങളൊക്കെ ഇല്ലാതാക്കുക.നല്ല മരങ്ങളും ചെടികള‍ും നട്ട് പിടിപ്പിക്കുക. ആഴ്‍ചയിലൊര‍ു ദിവസം സ്‍കൂളിലെന്ന പോലെ വീട്ടിലും ഡ്രൈ ഡേ ആയി ആചരിക്കുക.​​എങ്കിൽ ആരോഗ്യമുളള നല്ല നാള‍ുകളെ നമുക്ക് കാത്തിരിക്കാം.

മെഹ്‍റിൻ എസ് അലി
2A കോണോട്ട് എ.എൽ.പി സ്‍ക‍ൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ