ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/അമ്മതൻ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 അമ്മതൻ സ്നേഹം     


അമ്മതൻ സ്നേഹം മധുരമാം സ്നേഹം നന്മയാൽ നിറഞ്ഞിടും അമ്മതൻ സ്നേഹം തിന്മയെ അകറ്റി നന്മയെ കാട്ടി തരുമമ്മ
ലോകമാണമ്മ സ്വർഗ്ഗമാണമ്മ കൺകണ്ട ദൈവമാണമ്മ
 സങ്കടങ്ങൾ മനസിലൊതുക്കുമമ്മ
മറ്റുള്ളവർക്കായി വേദനകൾ സഹിക്കുമമ്മ
കൺകണ്ട ദൈവമാണമ്മ
കനവിലും നിനവിലും എനിക്കെന്റെ അമ്മമാത്രം
വെളിച്ചത്തിലും ഇരുട്ടിലും എനിക്കെന്റെ അമ്മമാത്രം
എൻ ശ്വാസം അമ്മ
എൻ സ്പന്ദനം അമ്മ
ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണമ്മ
അമൃതിനെ തോല്പിക്കുന്ന അമൃതമാണമ്മ
അമ്മതൻ സ്നേഹം മധുരമാം സ്നേഹം

നയന . ആർ
9ബി ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത