അമ്മതൻ സ്നേഹം മധുരമാം സ്നേഹം നന്മയാൽ നിറഞ്ഞിടും അമ്മതൻ സ്നേഹം തിന്മയെ അകറ്റി നന്മയെ കാട്ടി തരുമമ്മ
ലോകമാണമ്മ സ്വർഗ്ഗമാണമ്മ കൺകണ്ട ദൈവമാണമ്മ
സങ്കടങ്ങൾ മനസിലൊതുക്കുമമ്മ
മറ്റുള്ളവർക്കായി വേദനകൾ സഹിക്കുമമ്മ
കൺകണ്ട ദൈവമാണമ്മ
കനവിലും നിനവിലും എനിക്കെന്റെ അമ്മമാത്രം
വെളിച്ചത്തിലും ഇരുട്ടിലും എനിക്കെന്റെ അമ്മമാത്രം
എൻ ശ്വാസം അമ്മ
എൻ സ്പന്ദനം അമ്മ
ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണമ്മ
അമൃതിനെ തോല്പിക്കുന്ന അമൃതമാണമ്മ
അമ്മതൻ സ്നേഹം മധുരമാം സ്നേഹം