സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/അമ്മ കൂട്ടുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ കൂട്ടുണ്ട്

റോസ് ഒരു പാവം കുട്ടിയാണ്, അവൾക്ക് അമ്മ മാത്രമേയുള്ളൂ ഉള്ളൂ. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിലാണ് റോസിൻ്റെ വീട്. റോസിൻ്റെ അമ്മ എന്നും റൊട്ടി ഉണ്ടാക്കി പട്ടണത്തിൽ കൊണ്ടുപോയി വിൽക്കും. ഒരിക്കൽ അമ്മയ്ക്ക് സുഖം ഇല്ലാതെയായി. റൊട്ടി കൊണ്ടുപോയി വിറ്റിട്ട് വേണം അമ്മക്ക് മരുന്ന് വാങ്ങാൻ. റോസ് ഇതുവരെ ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ല. അമ്മ കാണാതെ റോസ് റൊട്ടിയുമെടുത്ത് പുറത്തിറങ്ങി. എങ്ങനെയെങ്കിലും മരുന്നു വാങ്ങണം അവൾ മനസ്സിൽ പറഞ്ഞുഞാൻ ഒറ്റയ്ക്കല്ല അമ്മ എൻറെ കൂടെയുണ്ട്. റോസ് കാട്ടുവഴിയിലൂടെ വരുന്നത് സൂത്രക്കാരനായ ചെന്നായ കണ്ടു. ഹയ്യടാ അവളുടെ കയ്യിൽ ഉള്ള റൊട്ടി തട്ടിയെടുക്കണം. ചെന്നായ റോസിൻ്റെ മുന്നിലേയ്ക്ക് ചാടിവീണു..നല്ല പേടി തോന്നിയെങ്കിലും ബുദ്ധിമതിയായ റോസ് പേടി പുറത്തു കാണിച്ചില്ല. അവൾ പറഞ്ഞു വഴിമാറ് ചേട്ടാ ഞങ്ങൾ പോകട്ടെ. ഞങ്ങളോ, നീ അതിന് ഒറ്റയ്ക്കല്ലേ ചെന്നായ് ചോദിച്ചു. ആരു പറഞ്ഞു ഒറ്റയ്ക്കാണെന്ന്, അമ്മ എൻ്റെ കൂടെയുണ്ട് റോസ് പറഞ്ഞു. ചെന്നായ ശരിക്കും പേടിച്ചു ഈ പെൺകുട്ടി നിസ്സാരക്കാരിയല്ല അവൾക്ക് ഒരു പേടിയുമില്ല, ചെന്നായ ചിന്തിച്ചു, എങ്കിലും അവൻ പിന്മാറിയില്ല ആ കുട്ട ഞാൻ പിടിക്കാം നീ കുട്ടിയല്ലേ തരൂ ഞാൻ സഹായിക്കാം എന്ന് ചെന്നായ പറഞ്ഞു. ഞാൻ കുട്ടിയല്ല എൻ്റെ വീട്ടിലെ ആരോഗ്യമുള്ള ഏറ്റവും മുതിർന്ന ആളാണ് ഞാൻ, അതല്ല ഞാൻ ഇതുമായി പോകുന്നത്, റോസ് ധൈര്യത്തോടെ പറഞ്ഞു. ഇതുകേട്ടതും കൂടുതൽ പേടിയായി എങ്കിലും അവൻ ചോദിച്ചു, ആട്ടെ ഞാനിത് തട്ടിപ്പറിച്ചാൽ നീ എന്ത് ചെയ്യും. ഞാൻ വീണ്ടും തീയിൽ ചുട്ടെടുക്കും എന്ന് ഉറക്കെ റോസ് പറഞ്ഞു. ചെന്നായ പരിഭ്രമിച്ചു. ഇവൾ ഇതിനുമുമ്പ് ആരെയൊക്കെയോ തീയിൽ ചുട്ടിട്ടുണ്ട്, എന്തൊക്കെയോ മാന്ത്രിക ശക്തിയുള്ള കുട്ടിയാണ് ഇവൾ, ചെന്നായ ഭയന്ന് ഓടിപ്പോയി. ഈ റൊട്ടി പോയാൽ വേറെ ചുടും എന്നായിരുന്നു റോസ് പറഞ്ഞതെന്ന് ചെന്നായ്ക്ക് മനസ്സിലായില്ല. റൊട്ടി എല്ലാം വിറ്റ് മരുന്നും വാങ്ങി വീട്ടിലെത്തി നടന്നതെല്ലാം കേട്ടപ്പോൾ സന്തോഷത്താൽ അമ്മ പറഞ്ഞു, എന്നും സ്നേഹമുള്ള കുട്ടിയായി വളരണം.

ഫിഫ്‌ന തോമസ്
10 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ