സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണയുടെ പലായനം
കൊറോണയുടെ പലായനം
ഏഷ്യ എന്ന ഭൂഖണ്ഡത്തിലെ ഇന്ത്യ എന്ന രാജ്യത്തിൽ ഒരു കൊച്ചുമലയാള നാടുണ്ടായിരുന്നു. ഏവരുടെയും പ്രിയങ്കരനായ മഹാബലി ഭരിച്ച നാട്. കേരവൃക്ഷങ്ങൾ നിറഞ്ഞു നിന്ന ആ സ്ഥലം കേരളം എന്നറിയപ്പെട്ടു. ഒരുമയും സൗഹൃദവുമുള്ള പ്രജകൾ. ഒരിക്കൽ കൊറോണ എന്ന രാക്ഷസൻ ഏഷ്യയെക്കുറിച്ചറിഞ്ഞു. മുമ്പ് ഇവിടെ വന്നിട്ടുള്ള നിപ്പയോട് മേൽവിലാസം ചോദിച്ചു മനസ്സിലാക്കി.അവൻ വിമാനത്തിൽ പറന്ന് ഏഷ്യയിൽ കാലുകുത്തി. ആദ്യം അവൻ സഥലം ഇറങ്ങി നടന്നു കണ്ടു. നടന്ന് നടന്ന് മടുത്തപ്പോൾ അവൻ ഒരു തോട്ടത്തിൽ കയറി വിശ്രമിച്ചു. വിശന്നപ്പോൾ ആ തോട്ടത്തിൽ നട്ടിരുന്ന സ്ട്രോബറി പറിച്ചു കഴിച്ചു. എന്നാൽ, അതൊന്നും അവന്റെ വിശപ്പ് അകറ്റിയില്ല. അവനു മനുഷ്യമാംസം തന്നെ വേണമായിരുന്നു. ആ രാത്രി അവൻ അവിടെ കഴിച്ചുകൂട്ടി. പിറ്റേന്ന് വെളുപ്പിനു ഉണർന്ന അവൻ ഒരു ബോർഡ് കണ്ടു ചൈന്ന അവൻ വായിച്ചു. തുടക്കം ഇവിടുന്നാവാം, കൊറോണ തീരുമാനിച്ചു. അവൻ ആദ്യം കണ്ടയാളുടെ ശരീരത്തിലേയ്ക്ക് പ്രവേശിച്ചു. അയാളിലൂടെ മറ്റു പലരുടെയും ദേഹത്തിലേക്ക് പ്രവേശിച്ചു. അവിടുന്ന് ഇറ്റലിയിൽ എത്തി, പിന്നെ യു.എസ്.എ, സ്പെയിൻ, ഫ്രാൻസ് അങ്ങനെ പലയിടത്തേയ്ക്കും. പിന്നെ ഇന്ത്യയിലേയ്ക്കും. പിന്നെ കേരളത്തിലേയ്ക്ക്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മലയാളി വിദ്യാർത്ഥികൾക്കാണ് ആദ്യമായി കൊറോണ പോസിറ്റീവായത്. ഇവർ തൃശൂർ. ആലപ്പുഴ, കാസർഗോഡ് എന്നിവിടങ്ങളിലുള്ളവരാണ്. കൊറോണ ഇപ്പോഴും ആക്രമണം തുടരുന്നു. എന്നാൽ മലയാളികൾ അവനു മുന്നിൽ തോൽക്കാൻ തയാറായില്ല. ആരോഗ്യവകുപ്പ് പറഞ്ഞ നിയമങ്ങൾ അനുസരിച്ചു. "ഭയമല്ല ജാഗ്രതയാണ് വേണ്ടത് "എന്ന വാക്യത്തിനു പിമ്പിൽ മലയാലികൾ ഒറ്റകെട്ടായി നിലയുറപ്പിച്ചു. ശുചിത്വം പാലിച്ചു. പൊതുസ്ഥലങ്ങളിൽ ഇറങ്ങാതെ വീടിനുള്ളിൽ തന്നെ ഇരുന്നു. അവസാനം കൊറോണ കേരളത്തിൽ നിന്ന്, എന്തിന് ഈ ലോകത്തിൽ നിന്നു തന്നെ ഓടി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ