എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/പൊണ്ണത്തടിയൻ രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊണ്ണത്തടിയൻ രാജാവ്
 ഒരിടത്ത് സ്പ്രിങ് എന്ന രാജാവ് ജീവിച്ചിരുന്നു. അദ്ദേഹം സ്പാനിക് രാജ്യത്തെ രാജാവായിരുന്നു. പക്ഷേ ആ രാജ്യത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് അദ്ദേഹം അല്ലായിരുന്നു. സ്പ്രിങ് രാജാവിന്റെ മന്ത്രിയായ സ്മൈലികൾ ആയിരുന്നു. കാരണം സ്പ്രിങ് എല്ലാ സമയം ആഹാരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു പതിവ്. ആഹാരം കിട്ടിയില്ലെങ്കിൽ അദ്ദേഹം ദേഷ്യപ്പെടുമായിരുന്നു. അമിതമായ ആഹാരം കഴിക്കുന്നതിനാൽ സ്പ്രിങ് നല്ല തടി ഉണ്ടായിരുന്നു. അതുകൊണ്ട് രാജ്യത്തെ എല്ലാവരും രാജാവിനെ പൊണ്ണത്തടിയൻ രാജാവ് എന്നു വിളിച്ച് കളിയാക്കുമായിരുന്നു. സ്പ്രിങ് ഭക്ഷണം കഴിക്കുമ്പോൾ കൈ കഴുകുകയില്ലായിരുന്നു. തീരെ ശുചിത്വം പാലിക്കാത്ത ഒരാളായിരുന്നു സ്പ്രിങ്. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിന് രോഗം പിടിപെട്ടു. രാജ്യത്തെ എല്ലാ വൈദ്യന്മാരും പരിശ്രമിച്ചിട്ടും അത് എന്ത് രോഗം ആണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അധികം വൈകാതെ ആ വാർത്ത ലോകം മുഴുവൻ പ്രചരിച്ചു. എന്നിട്ടും ആർക്കും അത് എന്ത് രോഗമാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ രമക് എന്ന ഒരു വൈദികൻ എത്തി. അദ്ദേഹം ഒരു ചെറുപ്പക്കാരനായ വൈദികനായിരുന്നു. രമക്ക് രാജാവിനെ കണ്ടു. എന്നിട്ട് കുറച്ചു നേരം ആലോചിച്ചു നിന്നു.  രമക് രാജാവിനോട് ഇങ്ങനെ പറഞ്ഞു, "മഹാരാജൻ അങ്ങയുടെ  രോഗം ഭേദമാക്കാം എൻ്റെ പക്കൽ ഒരു ഉപായം മാത്രമേയുള്ളൂ." രാജാവിന്റെ മന്ത്രിയായ സ്മോക്കർ റൊമാന്റിക് നോട് ചോദിച്ചു, "രമക്ക്എന്താണ് ഉപായം ദയവായി പറയൂ, ആ മരുന്ന് ഈ ലോകത്തിന്റെ ഏതു മുക്കിൽ ഉണ്ടെങ്കിലും ഞങ്ങൾ എത്ര കഷ്ടപ്പെട്ട് ആണെങ്കിലും കൊണ്ടുവരും.ദയവായി പറയൂ." ഇത് കേട്ടതും രമക്ക് ചിരിച്ചു. എന്നിട്ടു പറഞ്ഞു. മന്ത്രി രാജാവിന്റെ രോഗത്തിനു കാരണം അദ്ദേഹത്തിന്റെ ജീവിതശൈലിയാണ്. രമക് "നീ എന്താണ് ഉദ്ദേശിക്കുന്നത് " മന്ത്രി ചോദിച്ചു. "മന്ത്രീ രാജാവ് ഇന്നുമുതൽ ദിവസവും 3 മണിക്കൂർ നിലം കിളക്കണം, 2 മണിക്കൂർ ഓടണം, നന്നായി യോഗ ചെയ്യണം, ദിവസവും നേരത്തെ എഴുന്നേൽക്കണം, കുറച്ച് ആഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ, രണ്ടുനേരവും കുളിക്കണം. ഇതെല്ലാം ദിവസവും ചെയ്യുകയാണെങ്കിൽ മഹാരാജാവിനെ രോഗം ഭേദമാകും."  ഇത് പറഞ്ഞ രമക് കൊട്ടാരം വിട്ട് സ്വന്തം രാജ്യത്തെ തന്റെ വീട്ടിലേക്ക് പോയി. രമക്  പറഞ്ഞതുപോലെ രാജാവ് ദിവസവും ചെയ്യാൻ തുടങ്ങി. ആദ്യത്തെ കുറച്ചു ദിവസം രാജാവിന് അത് ബുദ്ധിമുട്ടായിരുന്നു. പിന്നെ അതെല്ലാം ശരിയായി.  കുറച്ചുനാൾ കഴിഞ്ഞ് രമ ക്  സ്പാനിക് രാജ്യത്തേക്ക് രാജാവിനെ കാണാൻ വന്നു.  മഹാരാജാവിനെ കണ്ടപ്പോൾ രമക് അത്ഭുതപ്പെട്ടുപോയി. ഇപ്പോൾ കണ്ടാൽ ആദ്യത്തെ രാജാവാണ്  എന്ന് തോന്നുകയേയില്ല.  രാജാവ്  അവനോട്  തീർത്താൽ തീരാത്ത നന്ദി പറഞ്ഞ് സന്തോഷത്തോടെ ജീവിച്ചു 
ആദിത്യ. P
6 A പരിയാപുരം സെൻട്രൽ എ. യു. പി. സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ