സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹം

കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ അങ്ങ് ദൂരെ ദൂരെ ഹിമാലയം മലനിരകൾ അപ്പുറത്ത് നേപ്പാളിൽ ഒരു കൊച്ചു ഗ്രാമം. കഠിനാധ്വാനികളും സച്ചരിതരുo പരസ്പര സ്നേഹം ഉള്ള വരുമായ ഒരു കൂട്ടം ജനങ്ങൾ താമസിക്കുന്ന കേപൂർ എന്ന ഒരു കൊച്ചു ഗ്രാമം. നീലി എന്ന പെൺകുട്ടി അച്ഛനും അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കും ഒപ്പം താമസിച്ചിരുന്നു. വളരെ സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിഞ്ഞിരുന്ന ഒരു കൊച്ചു കുടുംബം. അച്ഛനും അമ്മയും കൂലിപ്പണി ചെയ്താണ് ആ കുടുംബം നോക്കിയിരുന്നത്. പെട്ടെന്ന് കോവിഡ് എന്ന വൈറസ് ഗ്രാമത്തെ ബാധിച്ചു. പണി ഇല്ലാതായി കൊടിയ ദാരിദ്ര്യം ആ കുടുംബത്തിൽ വന്നു. ഭക്ഷണമില്ലാതെ നീലി യും കുടുംബവും മരിക്കും എന്ന അവസ്ഥയിൽ എത്തി. ഇതറിഞ്ഞ നീതിയുടെ കൂട്ടുകാർ എങ്ങനെയെങ്കിലും അവരെ രക്ഷിക്കണമെന്ന് തീരുമാനിച്ചു. അവർ ആലോചിച്ചപ്പോൾ ഒരു ആശയം കിട്ടി. മാസ്ക്കുകൾ തയ്ച്ചു നൽകാം. എല്ലാവരും അവരവരുടെ വീട്ടിലിരുന്ന് മാസ്കുകൾ തയ്ച്ചു നൽകി. അങ്ങനെ കിട്ടിയ പണം കൊണ്ട് അവർ നീ നീലി ക്കും കുടുംബത്തിനും ഭക്ഷണം വാങ്ങി കൊടുത്തു. അങ്ങനെ ആ കുടുംബം ജീവിതത്തിലേക്ക് കടന്നു വന്നു.

അത്യാവശ്യസമയത്ത് സഹായിക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാർ


എലിസബത്ത്
3 A സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ