എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/ചിഞ്ചു കൈ കഴുകാൻ പഠിച്ചു...

Schoolwiki സംരംഭത്തിൽ നിന്ന്
ചിഞ്ചു കൈ കഴുകാൻ പഠിച്ചു...

ഒരു ഭംഗിയുള്ള വീട്ടിൽ ചിഞ്ചു എന്ന പേരുള്ള ഒരു കുട്ടി താമസിച്ചിരുന്നു. ഒരു ദിവസം ചിഞ്ചു വീടിനു മുന്നിൽ മൺകൊട്ടാരം ഉണ്ടാക്കി കളിക്കുകയായിരുന്നു. കളിക്കിടയിൽ അമ്മ അവളെ പലഹാരം കഴിക്കാൻ വിളിച്ചു. “നിന്റെ കൈകൾ സോപ്പുപയോഗിച്ച് ശുദ്ധമായ വെള്ളത്തിൽ കഴുകിയിട്ടേ കഴിക്കാവൂ”, അമ്മ പറഞ്ഞു. “ശരി അമ്മേ”, എന്നു പറഞ്ഞെങ്കിലും ചിഞ്ചു കൈകഴുകാതെ തന്നെ പലഹാരം കഴിച്ചു.  അടുത്ത ദിവസം രാവിലെ ചിഞ്ചു ഉറക്കം എഴുന്നേറ്റതേ വയറുവേദനയുമായാണ്. “അമ്മേ.....”, ചിഞ്ചു ഉറക്കെ വിളിച്ചു. അമ്മ അടുക്കളയിൽ നിന്നും ഓടി വന്നു. “വയറു വേദനിക്കുന്നമ്മേ”, ചിഞ്ചു കരഞ്ഞു. “പനിയുമുണ്ടല്ലോ”, അമ്മ നെറ്റിയിൽ കൈവച്ചു നോക്കി. “ഇന്നു സ്കൂളിൽ പോകണ്ട, ആശുപത്രിയിൽ പോകാം”, അമ്മ പറഞ്ഞു. “അയ്യോ, ഇന്നു ജിനോയുടെ പിറന്നാൾ ആണല്ലോ, ജിനോയ്ക്കു സമ്മാനം കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണല്ലോ”, ചിഞ്ചു വിഷമത്തോടെ ഓർത്തു.  അമ്മയോടൊപ്പം ചിഞ്ചു ആശുപത്രിയിലെത്തി. “മോളേ, നീ ഇന്നലെ കൈ കഴുകിയിട്ടാണോ ഭക്ഷണം കഴിച്ചത്”, ഡോക്ടർ ചോദിച്ചു. “അല്ല”, ചിഞ്ചു നാണത്തോടെ സമ്മതിച്ചു. “ഇപ്പോൾ വയറുവേദനയുടെ കാരണം മനസിലായല്ലോ. ഇനിമേലാൽ കൈകഴുകാതെ ആഹാരം കഴിക്കരുത്. കുഴപ്പമില്ല, മരുന്നു കഴിച്ചാൽ മാറിക്കോളും”. “ഇനി മേലിൽ ഞാൻ അങ്ങനെ ചെയ്യില്ല. സത്യം”, ചിഞ്ചു ഉറപ്പു നല്കി.  മരുന്നു കഴിച്ച് അവളുടെ അസുഖം മാറി. കൈകഴുകാതിരുന്നാൽ സംഭവിക്കുന്ന കുഴപ്പം അവൾക്ക് മനസിലായി. പിന്നീട് ഒരിക്കലും അവൾ കൈ കഴുകാതെ ആഹാരം കഴിച്ചിട്ടില്ല.

    • വ്യക്തിശുചിത്വം രോഗം അകറ്റും **

ലോപാമുദ്ര ബി.
3 എം.എസ്.സി.എൽ.പി.എസ്. പൊന്നുമംഗലം.
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ