സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/ എല്ലാം നന്മയ്ക്കായി
എല്ലാം നന്മയ്ക്കായി
കുറച്ചു നാളുകൾ കൂടിയാണ് യാദൃശ്ചികമായി പാണ്ടൻ നായ യും കുറിഞ്ഞി പൂച്ചയും വഴിയിൽവെച്ച് കണ്ടുമുട്ടിയത്. കണ്ടപ്പോൾ തന്നെ പാണ്ടൻ നായ സഹതാപത്തോടെ കുറിഞ്ഞി യോട് ചോദിച്ചു, "ഹോ! നീ ആകെ മെലിഞ്ഞു പോയല്ലോ?. എന്തുപറ്റി"?. കുറിഞ്ഞി പൂച്ച പറഞ്ഞു, "അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ?. നാട്ടിലാകെ കോവിഡ് എന്ന മഹാ രോഗം പടർന്നു പിടിച്ചിരിക്കുന്നു. ആളുകൾ ഒന്നും പുറത്തിറങ്ങാതെ വീട്ടിൽ ഇരിപ്പാണ്. അതുകൊണ്ട് പഴയതുപോലെ ഒന്നും വീട്ടിൽ കയറി ഭക്ഷണം ഒന്നും എടുക്കാൻ കഴിയുന്നില്ല. അതുകാരണം കുറച്ചു നാളുകളായി ഞാൻ മുഴു പട്ടിണിയിലാ". കണ്ഠം ഇടറി കൊണ്ട് കുറിഞ്ഞിപ്പൂച്ച പറഞ്ഞുനിർത്തി. അപ്പോൾ പാണ്ടൻ നായ ചിരിച്ചുകൊണ്ട് പറഞ്ഞു, "അപ്പോൾ നീ സ്ഥിതിഗതികൾ ഒന്നും അറിഞ്ഞില്ലേ? പട്ടണത്തിൽ സാമൂഹിക അടുക്കള തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. ഞാൻ ഒക്കെ അവിടെ പോയാണ് വയറു നിറയ്ക്കുന്നത്. അവിടെ സുഖമായ ശാപ്പാട് ആണ്. ഇന്ന് നീയും എന്റെ കൂടെ പോര്. ഞാൻ അങ്ങോട്ടേക്ക് ആണ് പോകുന്നത്". വിടർന്ന കണ്ണുകളുമായി പ്രതീക്ഷയോടെ കുറിഞ്ഞി പൂച്ചയും പാണ്ടൻനായുടെ പിറകെ പട്ടണത്തിലെ സാമൂഹിക അടുക്കളയിലേക്ക് വച്ചു പിടിച്ചു. അങ്ങനെ വളരെ നാളുകൾ കൂടി കുറിഞ്ഞിപ്പൂച്ച വിഭവസമൃദ്ധമായ ഭക്ഷണം വയറുനിറയെ കഴിച്ചശേഷം പാണ്ടൻ നായ യോട് നന്ദിയും പറഞ്ഞ് സന്തോഷത്തോടെ മടങ്ങി. പണ്ടുമുതലേ ശത്രുതയിലായിരുന്ന പാണ്ടൻ നായയും കുറിഞ്ഞി പൂച്ചയും അന്നുമുതൽ ആത്മ സുഹൃത്തുക്കളായി മാറി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ