എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ഒരു മുത്തശ്ശിയുടെ രോദനം
ഒരു മുത്തശ്ശിയുടെ രോദനം
ഒരു മുത്തശ്ശിയുടെ രോദനം
അവനും കൊറോണയാ.. അങ്ങോട്ട് പോകണ്ടട്ടോ.
< വിഷുവായിട്ട് അയലത്തെ വീട്ടിലെ മാതാമ്മയെ കാണാൻ ഇറങ്ങിയതാണ് നാരായണി മുത്തശ്ശി, അപ്പോൾ ഒരു വഴിപോക്കൻ പറയുവാ "ഗൾഫിൽ നിന്നും വന്ന മാതാമ്മയുടെ മോന് കൊറോണ യാ " അങ്ങോട്ട് പോകണ്ടാന്ന് "ഇനി എന്തൊക്കെ കാണണം " നാരായണി മുത്തശ്ശി പിറുപിറുത്തു, നാരായണി മുത്തശ്ശിക്ക് ഇത് തൊണ്ണൂറാമത്തെ വയസ്സാ, ഈ കാലം വരെയായിട്ടും മുത്തശ്ശി വീട്ടിൽ അടങ്ങിയിരുന്നിട്ടില്ല .ഇതിപ്പോ ഇരുപത് ദിവസം ആയിട്ടും വീട്ടിൽ ഒരേ ഇരിപ്പാ. അപ്പുറത്തെ മമ്മദ് പറയുകയാ ഇനിയും നീട്ടിയേക്കുമെന്ന് ... മോനാണെങ്കിൽ മുറ്റത്തു ഇറങ്ങാൻ സമ്മതിക്കുന്നില്ല , ഇതിപ്പം മക്കളെ കണ്ണുവെട്ടിച്ച് ഇറങ്ങിയതാ മാതയുടെ കൂടിയിരുന്നു കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് സമാധാനിക്കാം എന്ന് കരുതി ...ഇപ്പൊ പറയാ മാതയുടെ മകന് കൊറോണയാണെന്നു ... എന്റെ ദൈവമേ ഏതു നേരത്താ ഇങ്ങനൊരു നശിച്ച സാധനം ഉണ്ടാവാൻ തുടങ്ങിയത് , മനുഷ്യന്റെ സമാധാനം കളയാനായിട്ട് ... മോളേയും മക്കളെയും കണ്ടിട്ട് മാസം ഒന്നായി ,അവരങ്ങു കണ്ണൂരാ .. അവിടെയാണത്രെ ഏറ്റവും കൂടുതൽ.. മരുമകൾ പറയുന്നത് കേട്ടു "ഇത് അങ്ങു ചൈനയിൽ നിന്ന് വന്നതാണെന്ന്" സാധാരണ ചൈനയിൽ നിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ ഒരു വിലയും ഇല്ലാത്തതല്ലേ ഇതിനു മാത്രം എന്തേ ഇത്രയും വില , മുത്തശ്ശി നെടുവീർപ്പെട്ടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുത്തശ്ശി വീട്ടിലേക്ക് തിരിച്ചു ,വഴിയിലെങ്ങും ആരുമില്ല, നാടൊക്കെ നിശ്ചലമായി കിടക്കുന്നു ,ഇനിയും എത്രനാൾ ഇങ്ങനെ കഴിച്ചു കൂട്ടും, ഓർക്കുംതോറും മുത്തശ്ശിക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല ,വീട്ടിലെത്തിയപ്പോൾ ദേഷ്യത്തോടെ ഉമ്മറത്തിരിക്കുന്ന മോനെ കണ്ടു, "അമ്മക്ക് വയസായ ഒരു വിചാരവും ഇല്ല അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ 'അമ്മ കേൾക്കില്ല ,നാട്ടുകാരെകൊണ്ടു ഓരോന്ന് പറയിപ്പിക്കാൻ ആയിട്ട്,,, വല്ല കൊറോണയും പിടിപെട്ടാൽ ഞങ്ങളാരും കൂടെ ഉണ്ടാവില്ല ഓർത്തോ " അതും കൂടി കേട്ടപ്പോൾ മുത്തശ്ശിക്ക് ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു,മുത്തശ്ശി ഓർത്തു ഇതിലും ഭേദം ആ കൊറോണയെങ്ങാനും വന്ന് മരിക്കുന്നത് ആയിരുന്നു, മുത്തശ്ശി ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് പോയി കിടന്നു കുറച്ചു കഴിഞ്ഞു കുക്കുമോൻ വന്ന് പറഞ്ഞു "അമ്മേ ഈ മുത്തശ്ശി കഥ പറയാൻ വിളിച്ചിട്ട് മിണ്ടുന്നില്ല" "മോൻ ഒന്ന് കൂടി വിളിച്ചു നോക്ക് ചിലപ്പോൾ അച്ഛൻ ചീത്ത പറഞ്ഞ ദേഷ്യം കൊണ്ടാവാം " " ഇല്ലമ്മേ ഞാൻ കുറെ പ്രാവശ്യം വിളിച്ചു " ഇത് കേട്ട് മകൻ ഉമ്മറത്ത് നിന്നും ഓടി വന്നു , അമ്മയെ തട്ടി വിളിച്ചു ,അപ്പോഴേക്കും അമ്മ ലോക്ഡൗൻ ഇല്ലാത്ത കൊറോണ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയിരുന്നു - ശുഭം- |