ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ യാത്ര
യാത്ര
ഗംഗോത്രിയിൽ നിന്ന് തുടങ്ങിയ യാത്ര ഇന്നും തുടരുന്നു.. എന്നും ഞാൻ ധന്യയായിരുന്നു.എന്നാൽ ഇന്നോ..? എനിക്കിന്ന് ഭയമാണ്.. എണ്ണമറ്റ ശവശരീരങ്ങളാണ് എന്നിലൂടെ ഒഴുകുന്നത്. ഹിമാലയത്തിലെ ഗംഗോത്രിയിൽ പിറവിയെടുത്ത ഞാൻ ഹിമവാനെ പിരിഞ്ഞു. പിന്നെ മുന്നോട്ടുള്ള യാത്രയായിരുന്നു എൻ്റെ ലക്ഷ്യം.ചിന്നിയും ചിതറിയും പാടിയും നൃത്തം വച്ചും സപ്തസ്വരങ്ങളും പുറപ്പെടുവിച്ചായിരുന്നു എൻ്റെ യാത്ര.. ഹിമവാൻ്റെ മണ്ണിനാൽ നിർമ്മിച്ച അതിവിശാലമായ കേദാരങ്ങളെ തൊട്ടു നനച്ച് പച്ചപ്പട്ട് അണിയിച്ച് കൊണ്ടുള്ള എൻ്റെ യാത്രയെ എല്ലാവരും സ്വീകരിച്ചു.തീർത്ഥാടന കേന്ദ്രങ്ങളും തീർത്ഥാടകരും എൻ്റെ മണൽത്തിട്ടയിൽ എത്തി. പഞ്ചവാദ്യങ്ങളും ദീപാരാധനകളും എന്നെ ധന്യയാക്കി.എന്നിലേക്കൊഴുക്കിയ ദീപങ്ങളെ ഓള ചാർത്തുകളിൽ വച്ച് ഞാൻ താലോലമാട്ടി. എൻ്റെ സമ്പന്നതയിൽ ജനങ്ങൾ പുളകിതരായപ്പോൾ അവരെന്നെ പുണ്യദായിനി ആക്കി. എൻ്റെ സ്പർശനവും എന്നിലെ സ്നാനവും അവരെ പരിശുദ്ധരാക്കി. എല്ലാ ദിക്കിൽ നിന്നും എന്നെത്തേടി യെത്തി.. എൻ്റെ തീരങ്ങളിൽ മഹാ സർവകലാശാലകൾ ഉയർന്നു.മഹാനഗരങ്ങൾ എൻ്റെ തീരങ്ങളിൽ ജന്മമെടുത്തു.. എൻ്റെ തീരങ്ങൾ എത്രത്തോളം ഉന്നതി പ്രാപിച്ചോ അത്രയും തന്നെ പുണ്വതിയായി മാറി ഞാൻ.. മോക്ഷദായിനിയായി. എല്ലാ പാപങ്ങളും കഴുകി കളഞ്ഞ് മോക്ഷത്തിനായി അവർ എന്നിലേക്കെത്താൻ തുടങ്ങി എൻ്റെ തീരങ്ങൾ ശവപ്പറമ്പുകൾ ആയി മാറി.. പകുതി വെന്ത ശവങ്ങളും അസ്ഥികൂടങ്ങളും പേറിയുള്ള എൻ്റെ ഈ യാത്ര എന്നെ തളർത്തുന്നു.. ആരും എന്നെ മനസിലാകുന്നില്ല.. സൂര്യൻ പോലും എന്നിൽ അസ്തമിക്കാൻ മടിക്കുന്നു. യഥാർത്ഥ മോക്ഷം ലഭിക്കേണ്ടത് എനിക്കാണ്.. ഇനിയും വളരെ ദൂരം സഞ്ചരികേണ്ടവളാണ് ഞാൻ. ഈ ശവകൂനയും പേറിയുള്ള എൻ്റെ യാത്രയിൽ നിന് മോക്ഷം നൽകാൻ ഹേ, ഭഗീരഥാ അങ്ങേക്കു മാത്രമേ കഴിയൂ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ