ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ കവിത- പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കവിത- പ്രകൃതി       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)



കവിത- പ്രകൃതി      

 ഉഷസ് ഉണരുമീ അനന്ത വിഹായസ്സിൽ
 അതിന്റെ പ്രഭയിൽ ഈ പ്രകൃതി
നീ എന്ത് സുന്ദരി
 ഹരിതകം കമ്പളത്തിലെ ചിത്രവർണ്ണങ്ങൾ കണക്കെ
 പരന്നുകിടക്കുന്ന ഭീമാകാര ങ്ങളും
 ചെറുതുമായ വൃക്ഷലതാദികളും
വലിപ്പച്ചെറുപ്പമാർന്ന ശലഭങ്ങളും
 അനന്ത വിഹായസ്സിൽ പാറിപ്പറക്കും പറവകളും
 വിവിധങ്ങളായ ജീവജാലങ്ങളും എങ്ങുനിന്നോ ഒഴുകുന്ന പുഴയും കുഞ്ഞ് അരുവികളും അങ്ങിങ്ങായി കിടക്കുന്ന നീർത്തടങ്ങളും പരന്നൊഴുകുന്ന കടൽ അമ്മയും
ചാരുത എത്രയോ കൂട്ടിയിരിക്കുന്നു
ഹാ ! ദൈവം ഈ സുന്ദരസുരഭില ഭുവിലെ ഭൂജാതനാവാനിടയാക്കിയ അങ്ങയുടെ ഇച്ഛയ്ക്കാകട്ടെ അങ്ങയുടെ
എന്റെ നന്ദിയും കടപ്പാടും അതുകഴിഞ്ഞ് എന്നെ നൊന്തു പെറ്റു എന്റെ അമ്മയ്ക്കും
ഇന്നത്തെ ഞാനാക്കിയത് പിതാവിനും.

ഭദ്ര അനൂപ്
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത