(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൊറോണ നാട്ടിൽ നിറഞ്ഞ കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറില്ല ബസില്ല ലോറിയില്ല
റോഡിലോ എപ്പോഴും ആളുമില്ല .
തിക്കില്ല തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പല പല നിറമുള്ള മാസ്ക്കും വച്ച്
കണ്ടോ ഇതെല്ലാരും ഒന്നുപോലെ
കൊറോണ അപ്പാടെ മാറിടുവാൻ
നമുക്കൊരുമിച്ച് പ്രാർത്ഥിച്ചിടാം.
അർജുൻ
3A റസ്സൽപുരം കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത