കൊറോണ നാട്ടിൽ നിറഞ്ഞ കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറില്ല ബസില്ല ലോറിയില്ല
റോഡിലോ എപ്പോഴും ആളുമില്ല .
തിക്കില്ല തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പല പല നിറമുള്ള മാസ്ക്കും വച്ച്
കണ്ടോ ഇതെല്ലാരും ഒന്നുപോലെ
കൊറോണ അപ്പാടെ മാറിടുവാൻ
നമുക്കൊരുമിച്ച് പ്രാർത്ഥിച്ചിടാം.