ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/സ‍ൂക്ഷിച്ചാൽ ദ‍ു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ‍ൂക്ഷിച്ചാൽ ദ‍ു:ഖിക്കേണ്ട

നാം വസിക്കുന്ന ചുറ്റുപാടും നമ്മുടെ ലോകവും ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. അതിനു കാരണം നാം തന്നെയാണ്. പരിസ്ഥിതിയെ നാം വല്ലാതെ ചൂഷണം ചെയ്യുന്നു. മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതിനു പകരം നാം അതെല്ലാം വെട്ടി നശിപ്പിക്കുന്നു. അവിടെ വലിയ കെട്ടിടങ്ങൾ പണിയുന്നു.ജല സ്രോതസ്സുകൾ മാലിന്യങ്ങൾ നിറയ്ക്കുന്നു. പുഴയിൽ നിന്ന് മണൽ വാരി പുഴയെ നശിപ്പിക്കുന്നു. ഭൂമി നമ്മുടേത് മാത്രമെന്ന് കരുതി എണ്ണിയാൽ തീരാത്ത ജീവികളെ നാം ഇല്ലാതാക്കുന്നു. എന്നാൽ നാം ചെയ്യുന്ന ഓരോ തെറ്റിനോടും പ്രകൃതി നമ്മളോട് തിരിച്ച് ചോദിക്കും. എന്ന് നമ്മൾ ആരും കരുതുനില്ല. ഈ കഴിഞ്ഞ പ്രളയം അതിന് ഒരു ഉദാഹരണമാണ്. ഇനിയും ഇങ്ങെനെ തുടർന്നാൽ വലിയ വലിയ പ്രളയങ്ങളും മറ്റു പ്രകൃതിദുരന്തങ്ങളും നമ്മൾ നേരിടേണ്ടി വരും. എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പരിസ്ഥിതിയെ പറ്റി ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാനായി എല്ലാം വർഷവും ജൂൺ - 5 ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പ്രകൃതിയില്ലേക്ക് മടങ്ങുക എന്ന മുദ്രവാക്യം പ്രാവർത്തികമാക്കുക. നാം വസിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസരം .അത് ശുചിത്വ പൂർണമാക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ ഈ കടമ നിറവേറ്റാൻ നമ്മൾ ആരും താൽപര്യം കാട്ടുന്നില്ല എന്നത് ഈ യുഗത്തിന്റെ പരാജയവും ദുരന്തവും മാണ്. അതിന്റെ ഫലമായി നമ്മുടെ ചുറ്റുപാട് വൃത്തിക്കേടിന്റ കുമ്പാരമായി മാറുന്നു.പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിച്ച് നാം വൃത്തിഹീനമാക്കുന്നു.ഇത് മനുഷ്യവർഗത്തിന്റെ നിലനിൽപ്പിന് തന്നെ ബാധിക്കുന്ന പ്രശ്നമാണ് പരിസ്ഥി ശുചിത്വത്തിനു വേണ്ടി നാം വളരെയധികം പ്രയത് നിക്കേണ്ടതുണ്ട്. നിരാശപ്പെട്ടിരിക്കാതെ രംഗത്തിറങ്ങണം. ചെടികൾ വച്ചുപിടിപ്പിച്ച് നരഗ മുഖം സുന്ദരവും സുരഭിലവും ആക്കണം ഇപ്പോൾ തന്നെ ലോകമെങ്ങും കൊറോണാ ഭീതിയിലാണ്. എന്നാൽ ഇതിനെ പേടിക്കേണ്ടതില്ല ജാഗ്രത മാത്രം മതി. ശുചിത്വ പരിപാലനമാണ് ഇതിനിന്ന് വിമുക്കിനേടാനുള്ള ഒരു പ്രധാനമാർഗ്ഗം സാമൂഹിക അകലം പോലെ ശുചിത്വവും പ്രധാനമാണ് 'ശുചിത്വ കേരളം സുന്ദര കേരളം' എന്ന മുദ്രാവാക്യം പ്രവർത്തികമാക്കണം.

       ശുചിത്വമില്ലത്ത അന്തരീക്ഷം രോഗങ്ങൾ വിളിച്ചു വരുത്തും. ഒരോ മാലിന്യങ്ങൾ വലിച്ചെറിയുമ്പോഴും ഓർക്കുക നാം നമുക്ക് തന്നെ കുഴിയുണ്ടാക്കുകയാണ്."നാം കുഴിച്ച കുഴിയിൽ നാം തന്നെ വീഴുക" എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യം കാത്തു സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്ക് തന്നെയാണ്. അതി വേറെ ആരും വരില്ല.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതിന് വൃത്തിയും ശുദ്ധിയും പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കേണ്ടതും ആവിശ്യമാണ്. മയക്കുമരുന്നു പ്രയോഗം, മദ്യപാനം, പുകവലി എന്നിവ നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. നമ്മുടെ പൂർവ്വികർപൂർണ ആരോഗ്യവാന്മാരായിരിക്കുന്നത് അവരുടെ അധ്വാനത്തിന്റെ ഫലമായാണ്. അവനവർക്ക് വേണ്ടത് അവർ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നു. അതിനാൽ വിഷമയമില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല വിഷം കലർന്ന ഭക്ഷണ സാധനങ്ങളാണ് നമ്മൾ ഭക്ഷിക്കുന്നത്.കൂടാതെ ഇന്ന് എവിടെയും ഫാസ്റ്റ് ഫുഡ് ഹോട്ടലുകളാണ്.കാരണം ഇന്ന് മനുഷ്യർ ഫാസ്റ്റ്ഫുഡ് കഴിക്കുന്നതാണ്.ഇത് ഫാസ്റ്റ്ഫുഡിന്റെ കാലമാണ്. എല്ലാ ആഘോഷങ്ങളില്യം ടൈനിങ് ടേബിൾ ഫാസ്റ്റ്ഫുഡുകളാൽ നിറയുന്നു.എന്നാൽ ഇത് മനുഷ്യന്റെ ആയുസ്സ് ചുരുക്കുന്നു. എന്ന കാര്യം ആരും ഓർക്കുന്നില്ല. ആരോഗ്യത്തിന്റെ പ്രാധാന്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഏപ്രിൽ 7-ന് ലോകത്താരോഗ്യ ദിനമായി ആചരിക്കുന്നു. ജീവിതം അത് ഒന്നേയൊള്ളൂ അത് പരമാവധി ആസ്വദിക്കുക.അതിന് നാം ചെയ്യേണ്ടത് ഒന്നു മാത്രം പരിസ്ഥിതി, ശുചിത്വം, ആരോഗ്യം എന്നിവ കാത്തു സൂക്ഷിക്കൂ......

അന‍ുശ്രീ.എം
6 ബി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം